Thursday, October 20, 2011

കണ്ണാടി വീടു വിട്ടു പോകുന്നയാള്‍


               കാലത്തിന്റെ
               ബര്‍സാത്തിയില്‍ നിന്നും
               യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു
               കല്ലുപ്പിളര്‍ക്കുന്ന വാക്കുകളാല്‍
               സര്‍ഗ്ഗ ശില്പങ്ങളെത്ര 
               കൊത്തിയൊരുക്കിയ
               ഉഷ്ണമേഖലയിലെ സൂര്യ ശില്പി
               ആരോടുമടിയറവു പറയാതെ 
               ഭാവനയുടെ തേരോടിച്ചു 
               നവസാഹിത്യ പാന്ഥാവിലൂടെ,
               ജീര്‍ണ്ണതയ്ക്കെന്നുമതു 
               പേക്കിനാവായി
               യഥാസ്ഥിതികത്വത്തിന്‍
               കണ്ണിലതിരുട്ടേകി.

               ഉയര്‍ന്നു പറക്കുന്നു 
               പീ‍ഢിതന്റെ പറങ്കിമലയില്‍
               മാനവികതയുടെയേഴാം മുദ്രയുമായി
               ജീവിത വിജയത്തിന്‍ 
               ശ്രീ ചക്രം തിരിയും 
               അശ്വത്ഥാമാവിന്റെ ചിരി പോലെ
                ഈ സൂര്യ ശില്പി 
                തീപിടിച്ച കൈയ്യാല്‍ നാട്ടിയ
                അജ്ഞതയുടെ താഴ്വാര 
                തകര്‍ത്ത സര്‍ഗ്ഗ കൊടിക്കൂറ.

                യുദ്ധാവസാനമായി
                ആരുടെയോ ഒരു നഗരത്തിലേക്കു 
                ഇന്നലെയുടെ നിഴലുപേക്ഷിച്ചു
                ഓര്‍മ്മകളുടെ തീരങ്ങളിലുദയമാകാന്‍
                പുറത്തേക്കുള്ള വഴിയിലൂടെ
                ഈ കണ്ണാടി വീടു വിട്ടു  പോകുന്നാ 
                സാഹിത്യ സംഗ്രാമ ധീരന്‍ .
                           --------------------------------------------
                     കാക്കനാടന്‍ കൃതികള്‍
                ബര്‍സാത്തി, അടിയറവു് , ഉഷ്ണമേഖല , പറങ്കിമല ,
                ഏഴാംമുദ്ര , ശ്രീചക്രം, അശ്വത്ഥാമവിന്റെ ചിരി,
                അജ്ഞതയുടെ താഴ്വാര, യുദ്ധാവസാനം, ആരുടെയോ
                ഒരു നഗരം, ഇന്നലയുടെ നിഴല്‍, തീരങ്ങളിലുദയം,
                 പുറത്തേക്കുള്ള വഴി, കണ്ണാടിവീടു് .








17 comments:

  1. ആദരവ് മാത്രം

    ReplyDelete
  2. നന്നായി. ആദരാഞ്ജലികൾ!

    ReplyDelete
  3. നന്നയി..... ആ അതുല്യ കഥാകാരന് ആദരാഞ്ജലികൾ!

    ReplyDelete
  4. നന്നായി ജെയിംസ്. കാക്കനാടന് പ്രണാമം .

    ReplyDelete
  5. യുദ്ധാവസാനമായി ആരുടെയോ ഒരു
    നഗരത്തിലേക്കു ഇന്നലെയുടെ നിഴലുപേക്ഷിച്ചു
    ഓര്‍മ്മകളുടെ തീരങ്ങളിലുദയമാകാന്‍
    പുറത്തേക്കുള്ള വഴിയിലൂടെ ഈ കണ്ണാടി വീടു
    വിട്ടു പോകുന്നാ സാഹിത്യ സംക്രാമ ധീരന്‍ .

    A fitting tribute.....

    ReplyDelete
  6. അവസരോചിതമായ ഈ ആദരവ്

    അര്‍ഹതപ്പെട്ടത് തന്നെ...കാക്കനാടാണ്‌

    ആദരാഞ്ജലികള്‍ ‍..

    കവിക്ക്‌ ആശംസകളും...

    ReplyDelete
  7. കാക്കനാടന്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു
    നന്നായിട്ടുണ്ട്‌ കവിത..

    ReplyDelete
  8. ആദരാഞ്ജലികൾ!!

    ReplyDelete
  9. സ്മരണാഞ്ജലി നന്നായി മാഷേ..അവസരോചിതം.

    ReplyDelete
  10. ആ അതുല്യ പ്രതിഭക്ക്.
    ആദരാഞ്ജലികള്‍..!

    ഈ പുഷ്പാഞ്ജലിയൊരുക്കിയ കവിക്ക്.
    ആശംസകള്‍...!!...
    സസ്നേഹം-പുലരി

    ReplyDelete
  11. രചനാ പൂക്കളാൽ ഒരുക്കിയ പുഷ്പചക്രം.
    മലയാളത്തിനു നഷ്ടത്തിന്റെ കഥകൾ മാത്രമാണ്‌ ഇപ്പോൾ കേൾക്കുന്നത്.

    ReplyDelete
  12. ആദരാഞ്ജലികള്‍...

    ReplyDelete
  13. "ഭാവനയുടെ തേരോടിച്ചു ... നവസാഹിത്യ പാന്ഥാവിലൂടെ....!!" ആദരാഞ്ജലികള്‍...

    ReplyDelete
  14. ആദരാഞ്ജലികള്‍ ....ഈ പുഷ്പചക്രം ഇഷ്ടമായി..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...