Monday, December 19, 2011

ഈ നൂറ്റാണ്ടിന്‍ വിപ്ലവകാരി

 
മരണമേ നിന്‍ കണക്കു
പുസ്തകത്തിലൊരു
ജീവന്‍ മാത്രം എഴുതിയാല്‍
മതിയെങ്കിലിതാ
തുച്ഛനാമെന്‍ പാഴ് ജീവന്‍

എത്രയോ വത്സരം
കാലമൂതി കെടുത്താതെ
ജജ്ജ്വല്യത്തോടെ
ഉദിച്ചു നില്ക്കട്ടെ നിത്യ
സത്യങ്ങള്‍ തന്‍
തത്വമസിയുടെ സൂര്യന്‍

വന്നു തറച്ചിടും വാക്കോ
ഇന്ദ്രിയങ്ങളാകെ
ചുട്ടുപ്പൊള്ളിക്കുമൂഷ്മാവു്
അധീകരിക്കുന്ന
അപ്രിയ സത്യങ്ങളാകാം
എതിരു പറയും
ചിന്തകളാകെ ചികഞ്ഞു
പതിരു കാണിച്ചും ,
കരുണ വറ്റി കരളോ
കല്ലാക്കി വിമര്‍ശന
ഉളിയതാല്‍ ചെത്തി
പാകമാക്കും സംസ്ക്കാരത്തെ ;
കര്‍മ്മനിരതമാം
ജീവിതത്തിന്‍ ധര്‍മ്മമിതു .

മരക്കുരിശു തീര്‍ത്തതില്‍
ചേര്‍ത്തു വെച്ചാണികള്‍
തറച്ചു നിശബ്ദ -
തയുടെ ഗാഗൂല്ത്തായില്‍
ഒറ്റപ്പെടുത്തിടാന്‍
വ്യാമേഹിച്ച മഹത്തുക്ക -
ളുടെ ദുര്‍ മോഹങ്ങള്‍
സാക്ഷി , കാലമെഴുതിടൂ
യുഗപുരുഷനാകുന്നീ ,
സംസ്ക്കാരത്തിനെന്നും
കാവല്‍ നിന്നിടും
വാക്കുകളാമായുധങ്ങള്‍
ഏന്തിയ , ഈ നൂറ്റാ -
ണ്ടിന്‍ വിപ്ലവകാരിയിയാള്‍ .





7 comments:

  1. സംസ്കാരിക കേരളത്തിന്റെ ഉജ്ജല ശബ്ദത്തിന്
    രോഗശാന്തിയും ദീര്‍ഘായുസ്സും നേരുന്നു

    ReplyDelete
  2. “കാലമൂതി കെടുത്താതെ
    ജാജ് ജ്വല്യത്തോടെ
    ഉദിച്ചു നില്ക്കട്ടെ നിത്യ
    സത്യം” ആശംസകൾ........

    ReplyDelete
  3. good one

    എത്രയോ വത്സരം
    കാലമൂതി കെടുത്താതെ
    ജജ്ജ്വല്യത്തോടെ
    ഉദിച്ചു നില്ക്കട്ടെ നിത്യ
    സത്യങ്ങള്‍ തന്‍
    തത്വമസിയുടെ സൂര്യന്‍

    ReplyDelete
  4. വിപ്ലവത്തിന്റെ വാക്കുകൾ...

    ReplyDelete
  5. എല്ലാം മനസ്സിലായില്ല, മനസ്സിലായതുകൊണ്ടു തൽക്കാലം തൃപ്തിപ്പെടുന്നു...

    ReplyDelete
  6. ക്രിസ്തുമസ് പുതുവത്സരാശംസകള്‍...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...