Monday, December 12, 2011

അശാന്തി


ഒരു വയസ്സന്‍
ഒരു വെളിപാടു വന്നതു പോലെ
ഒരു യുവതിയെ പ്രേമിച്ചു
പ്രേമിക്കുന്നതു കുറ്റമല്ലല്ലോ
പക്ഷേ കാലത്തിന്റെ ദൂരത്തു
നില്ക്കുന്ന വയസ്സനു
പിന്നിലെ അകലത്തില്‍
കണ്ണെത്താ ദൂരത്തു നില്ക്കും
യുവതിയെ തൊടാനാകുമോ ?
പ്രണയത്തിനു ചോദ്യമില്ല
ഉത്തരങ്ങള്‍ മാത്രം
എന്തു പറഞ്ഞാലും
എന്തെഴുതിയാലും
അതെല്ലാം ശരിയുത്തരങ്ങള്‍
അങ്ങനെയെങ്കില്‍
ആ യുവതിയെ വൃദ്ധനു
സ്പഷ്ടമായും സ്പര്‍ശിക്കാനാകും .
അതു കൊണ്ടാകാം
ആ , യുവതി വൃദ്ധനെ
അടുത്തേക്കു ക്ഷണിച്ചതു് .

വന്ന വഴിയെ തിരിഞ്ഞു
നടക്കുമ്പോള്‍
ജരാനരകള്‍ കാറ്റത്തു
പറന്നു പോകുന്നതും
കാര്‍ മേഘം വെള്ളിത്തല
മുടി കറുപ്പിക്കുന്നതും
അയാളറിഞ്ഞു
സ്വര്‍ണ്ണ വളകള്‍ കിലുക്കി
കടാക്ഷമുനകളില്‍
കാന്തങ്ങളും , ചുണ്ടുകളില്‍
നിറചക്ഷകങ്ങളുമായി
യുവതി വൃദ്ധനെ മാടി വിളിക്കുന്നു
ചെറുപ്പത്തിന്റെ ചുവ
രുചികളില്‍ പടരുമ്പോള്‍
പാമ്പു പടം പൊഴിച്ചതു
പൊലെ അകലെ
തന്റെ വൃദ്ധത്വം വിഹ്വലത -
യോടെ നെടുവീര്‍പ്പിടുന്നതു
യുവതിയുടെ അരികി -
ലെത്തിയ അയാള്‍
ഊഷ്മളതയോടെ കണ്ടു .

അപരാഹ്നങ്ങളകന്ന
അയാളുടെ കാഴ്ച
റോസപൂക്കള്‍ പോലുള്ള
ചുണ്ടുകളെയും , ആലില
പോലുള്ള വയറും തേടി
അവിടെയപ്പോളൊരു
യുവതിയുടെ പൂര്‍ണ്ണകായ
മെഴുകു പ്രതിമ മാത്രം
വെളിച്ചവും ഇരുട്ടുമകന്ന
അവിശ്വാസനീയതയില്‍
ചെറുപ്പവുമയാളെ വിട്ടകന്നു
ആ , അശാന്തിയിലയാള്‍
ഉരുകിയൊലിക്കുകയായി
അരികിലായി യുവതിയുടെ
പൂര്‍ണ്ണകായ മെഴുകുപ്രതിമ .





9 comments:

  1. അശാന്തിയുടെ തീരങ്ങള്‍ .....

    ആശംസകള്‍ ..

    ReplyDelete
  2. പ്രണയത്തിനു ചോദ്യമില്ല
    ഉത്തരങ്ങള്‍ മാത്രം

    ReplyDelete
  3. പ്രണയത്തിൽ എല്ലാമുണ്ട്,
    ചോദ്യവും ഉത്തരവും...
    പക്ഷേ ഏതു ചോദ്യത്തിനും
    ഏതുത്തരം പറഞ്ഞാലും
    അതു ശരിയായിരിക്കുമെന്നുമാത്രം
    ശരിമാത്രമായിരിക്കുമെന്നും!

    ReplyDelete
  4. ഉരുകിയൊലിക്കുന്ന പ്രണയം.

    ReplyDelete
  5. മാഷേ,. നന്നായിട്ടുണ്ട്.

    ReplyDelete
  6. പ്രണയത്തിനു പ്രായത്തിന്റെ അതിർവരമ്പുകളില്ല... അശാന്തിയുടെ നോവു നന്നായി പറഞ്ഞു മാഷേ

    ReplyDelete
  7. വിഹ്വലതകളുടെ അശാന്തിപർവ്വം......!!!
    നന്നായിരിക്കുന്നു മാഷേ..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...