Sunday, December 25, 2011

മൃതസഞ്ജീവനി

നിത്യ തപസ്സോയിതു
കാലത്തോടു
കലഹിച്ചു പിണങ്ങി
ഞാനൊരു
വാല്മീകത്തിനുള്ളില്‍
മൂകത വാരിപ്പുതച്ചു
.

ഹൃദയ രക്തം
കൊണ്ടു നീയെഴുതിയ
വാക്കുകളെന്നുടെ
നിശബ്ദതയുടെ
വാല്മികമിന്നുടച്ചു
നിശ്ചലമായെരെന്‍
രഥച്ചക്രങ്ങള്‍
തിരിയുന്നു ; മുന്നോട്ടു
നിശബ്ദമായൊരെന്‍
അശ്വകുളമ്പടികളുയര്‍ന്നു .


ജനിമൃതികളുടെ
അമ്പരപ്പാര്‍ന്ന
ഭാവ പകര്‍ച്ചകളെ
ഇതായെന്റെ
മൃതസഞ്ജീവനി !
ഒരു പുനര്‍ജന്മത്തിന്‍
ജീവനേറ്റു വാങ്ങി
ഞാനീ ജീവിതയാത്ര
ഇനി , തുടങ്ങുന്നു.





18 comments:

  1. ജനിമൃതികളുടെ
    അമ്പരപ്പാര്‍ന്ന
    ഭാവ പകര്‍ച്ചകളെ
    ഇതായെന്റെ
    മൃതസഞ്ജീവനി !
    ഒരു പുനര്‍ജന്മത്തിന്‍
    ജീവനേറ്റു വാങ്ങി
    ഞാനീ ജീവിതയാത്ര
    ഇനി , തുടങ്ങുന്നു.

    ReplyDelete
  2. ഹൃദയ രക്തം
    കൊണ്ടു നീയെഴുതിയ
    വാക്കുകളെന്നുടെ
    നിശബ്ദതയുടെ
    വാല്മികമിന്നുടച്ചു
    നിശ്ചലമായെരെന്‍
    രഥച്ചക്രങ്ങള്‍
    തിരിയുന്നു ; മുന്നോട്ടു
    നിശബ്ദമായൊരെന്‍
    അശ്വകുളമ്പടികളുയര്‍ന്നു .
    കൊള്ളാം സണ്ണി മാഷേ നല്ല കവിത

    ReplyDelete
  3. 2012 ലേക്ക് ആണോ?
    അതോ ചരിത്രത്തിലേക്കോ?
    ഇഷ്ടപ്പെട്ടു...

    പുതു വത്സര ആശംസകള്‍..

    ReplyDelete
  4. നന്നായിരിക്കുന്നു വരികള്‍ ..

    ReplyDelete
  5. നന്നായിരിക്കുന്നു മൃതസഞ്ജീവനി

    ReplyDelete
  6. ഒരു പുനര്‍ജന്മത്തിന്‍
    ജീവനേറ്റു വാങ്ങി
    ഞാനീ ജീവിതയാത്ര
    ഇനി , തുടങ്ങുന്നു.

    ReplyDelete
  7. പുതിയത് നന്മയുടെ ആരംഭമാവട്ടെ...

    ReplyDelete
  8. യാത്ര തുടങ്ങുന്നു....!

    ReplyDelete
  9. ഇതു ജീവിത യാത്ര ...വാല്മീകങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ഹൃദയരക്തത്തില്‍ ഉരുവം കൊള്ളുന്ന വരികല്‍ക്കാവട്ടെ.ആശംസകള്‍ !

    ReplyDelete
  10. ജീവിതയാത്രയിലെ സദ്ഭാവനാ ചിത്രങ്ങള്‍ ,മനോഹരമായി.

    ReplyDelete
  11. നല്ല വരികള്‍.. ,, ഇഷ്ടായി.

    ReplyDelete
  12. നന്നായിരിക്കുന്നു
    പുതുവത്സരാശംസകൾ!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  15. ഒരു പുനര്‍ജന്മത്തിന്‍
    ജീവനേറ്റു വാങ്ങി
    ഞാനീ ജീവിതയാത്ര
    ഇനി , തുടങ്ങുന്നു.

    യാത്ര മനോഹരമാവട്ടെ.

    ReplyDelete
  16. രഥ ചക്രങ്ങൾ മുന്നോട്ട് പായട്ടെ........ഭാവുകങ്ങൾ...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...