Friday, January 20, 2012

കരിങ്കല്‍പ്പാവ


അലിവില്ലാത്ത
ദൗര്‍ഭാഗ്യത്തിന്‍
പിടിയിലമര്‍ന്നു
പിടയുമ്പോഴും
പുരുഷ മനസ്സൊരു
കരിങ്കല്ലെന്നതു
സ്ത്രീയുടെ അഭിമതം

കിനാവുകള്‍
കാലത്തിന്‍
ജഠരാഗ്നിയില്‍
കത്തിയമരുമ്പോഴും
അഭിലാഷ നൗക
വിധിയുടെ
കൊടുങ്കാറ്റില്‍
ജീവിതപയോധിയില്‍
മുങ്ങിത്താഴുമ്പോഴും
അവന്‍ചിരിക്കണം
ഒരു യുദ്ധം വിജയിച്ച
യോദ്ധാവിനെ പോല്‍ .

പുകക്കറ പറ്റിയ
പരുക്കന്‍ ചുണ്ടുകള്‍
പ്രേമാര്‍ദ്രം തഴുകും
സ്ത്രൈണ വിരലുകള്‍
അവന്റെ കണ്ണിലെ
കണ്ണീര്‍ മുത്തുകള്‍
കണ്ടില്ലെന്നു നടിക്കും
എന്തോയവിടെ -
യെന്നലക്ഷ്യം മന്ത്രിക്കാം !

സാന്ത്വനം പുരുഷനു
അതിരുകള്‍ക്കപ്പുറത്തെ
പ്രത്യാശ മാത്രം
കരയരുതു നീ സഖേ ,
കരയാനവകാശമില്ലാത്ത
കരിങ്കല്‍ പാവയാണു നീ .

*   *   *   *   *   *   *    *

വിഹ്വലതകള്‍ സീമകള്‍
ലംഘിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ കാണാതെ
കാറ്റു കേള്‍ക്കാതെ
അവന്‍ നിശ്ശബ്ദം
പൊട്ടിക്കരയുമായിരിക്കും .







11 comments:

  1. കരയാനവകാശമില്ലാത്ത
    കരിങ്കല്‍ പാവയാണു നീ ......

    etra nalla varikal... super sir

    ReplyDelete
  2. ഒരു പുരുഷ വിലാപം ..നന്നായി ...
    ഞാന്‍ കുറെ മുന്‍പ് എഴുതിയ "പാവം പുരുഷന്മാര്‍ "എന്നാ ലേഖനപരമ്പര തുടരാന്‍ പ്രേരണ നല്‍ക്കുന്നു ഈ പോസ്റ്റ്‌

    പെണ്‍കുട്ടികള്‍ ഇറുകിയ ജീന്‍സും ഷേര്‍ട്ടും ധരിച്ചു ഉയര്‍ന്ന മാറിടങ്ങളും മുഴുത്ത നിതംബങ്ങളും കുലുക്കി ആണ്ക്കുട്ടികളുടെ മൊബൈല്‍ ക്യാമറക്ക്‌ മുന്‍പില്‍ തുള്ളി ചാടുമ്പോള്‍ ആ ഹതഭാഗ്യരായ ആണ്ക്കുട്ടികള്‍ അറിയുന്നില്ല ഇവര്‍ നാളെ കേസുകൊടുക്കുമെന്നു.ആ ഹതഭാഗ്യരേ പിന്നെ നമ്മള്‍ കാണുന്നത് ജയില്‍ അഴിക്കുള്ളില്‍ ആയിരിക്കും..

    ReplyDelete
  3. പുരുഷന്‍ കരയാന്‍ പാടില്ല അവന്‍ ധൈര്യം നല്‍കേണ്ടവാന്‍ ആണ് രക്ഷിക്കേണ്ട രക്ഷകന്‍ ആണ്

    ReplyDelete
  4. പുരുഷന്റെ നിസ്സഹായത നന്നായി പറഞ്ഞു മാഷേ

    ReplyDelete
  5. അതു ശരിയാണ്. പുരുഷന്‍ കരഞ്ഞാലപമാനമാണ്. ചെറുതിലേ തന്നെ പറഞ്ഞു വളര്‍ത്തുന്നത്...അയ്യേ നീയൊരു ആണല്ലേ...ആണ്‍കുട്ടികള്‍കരയാന്‍ പാടുണ്ടോ ...എന്നല്ലേ..
    നല്ല കവിത മാഷേ..

    ReplyDelete
  6. നല്ല കവിത
    അഭിനന്ദനങ്ങൾ

    ReplyDelete
  7. പുരുഷൻ കരയാൻ പാടില്ലാ....അലിഖിത നിയമം....പക്ഷേ അവനെ സ്ത്രീ കരയിച്ച് കൊണ്ടിരിക്കും.... മനസ്സീർപ്പമാർന്ന് മഹാരോഗ്ഗം പിടിപെടുന്ന എല്ലാ പുരുഷന്മാർക്കുമായൊ ഇതു സമർപ്പിക്കുക....

    ReplyDelete
  8. കവിത നന്നായിട്ടുണ്ട്..
    പെണ്ണുങളെ‍ കരയിക്കുന്നു എന്ന്
    പറഞ്ഞാല്‍ പെണ്ണുങ്ങള്‍ കോപിക്കും...
    കരയാത്ത പെണ്ണുങ്ങളും കരയാത്ത
    പുരുഷന്മാരും ഉണ്ടാവട്ടെ...
    ആശംസകള്‍...

    ReplyDelete
  9. നല്ല വരികള്‍
    വൈകിയ പുതുവത്സരാശംസകള്‍

    ReplyDelete
  10. എല്ലാവരും കരയണം
    ആകാശം കരയുന്നത് കണ്ടിട്ടില്ലേ..?
    ആര്‍ദ്രത മഴയായ് പെയ്യുന്നത്..!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...