Saturday, February 11, 2012

പൂക്കള്‍ വിടരാത്ത വാക്കുകള്‍


ഞാന്‍ നിന്നോടു പറയുമ്പോള്‍
വാക്കുകള്‍ പൂവിടാറില്ല
ഒഴുകി പരക്കുന്ന സുഗന്ധം
ഒരിക്കലുമുതിരാറുമില്ല
ഒരു ശീതള കരസ്പര്‍ശമായി
അവ നിന്റെ മനസ്സിനെ
ഒരിക്കലും തലോടാറുമില്ല

അതൃപ്തിയുടെ കറുത്ത
ആകാശത്തു നിന്നുമാണു
എന്റെ ശബ്ദമൊരു
ജന്മ നിയോഗം പോലെ
നീ , കാതോര്‍ക്കുന്നതു് ,
ഹിതങ്ങള്‍ക്കു വിപരീതം
എന്റെ വാക്കുകള്‍
അസഹനീയതയുടെ
മുള്‍ മുനകളില്‍ നിന്നു
എന്തേ നീ  , ശ്രവിക്കുന്നു ?

ദശാസന്ധികളുടെ
പിടിയിലമര്‍ന്നു
പിടയുമ്പോളെങ്ങിനെ
ഒരു ജീവിതത്തില്‍
വസന്ത കാലമുണ്ടാകും
വസന്തകാലത്തല്ലോ
വാക്കുകളില്‍
പൂക്കള്‍ വിടരാറുള്ളൂ
ഒറ്റപ്പെടുത്തലെന്നേ
കാത്തിരിക്കും ; വിദൂരത -
യിലേക്കിനിയും ദൂരമോ ?
 .




15 comments:

  1. ദശാസന്ധികളുടെ
    പിടിയിലമര്‍ന്നു
    പിടയുമ്പോളെങ്ങിനെ
    ഒരു ജീവിതത്തില്‍
    വസന്ത കാലമുണ്ടാകും

    ReplyDelete
  2. നന്നായി, കടുത്ത വിഷാദം പോലെ ...

    ReplyDelete
  3. അതൃപ്തിയുടെ കറുത്ത ആകാശം ......... ഒരു ക്ലാസ്സിക്‌പ്രയോഗം
    നന്നായി സര്‍ .. പക്ഷെ പൊതുവേ ഒരു ഒരു ദുഖം കവിതയില്‍

    ReplyDelete
  4. കവിത ഓര്‍മ്മിപ്പിക്കുന്നുണ്ട്-പുറംമോടികളില്ലെങ്കില്‍ അവസാനിപ്പിക്കുന്നതിനെ.
    ഇഷ്ടമായി :)

    ReplyDelete
  5. hey gud one... use some transparent words.. it gives more beauty to the poem..

    ReplyDelete
  6. നന്നായി....ഭാവുകങ്ങൾ

    ReplyDelete
  7. ഒറ്റപ്പെടുതലുകള്‍ വിദൂരതയിലെക്കുള്ള
    പ്രതീക്ഷകള്‍ കൂടി ആവാം....കീഴടുങ്ങന്നതിനു
    മുന്നേ അല്പം കാത്തിരുപ്പ്...
    നല്ല കവിത...

    (Just check:തലോടാറുമില്ല)

    ReplyDelete
  8. എങ്കിലും എത്ര നല്ല വാക്കിത്!
    മനോവേദനയുള്ള അര്‍ത്ഥങ്ങള്‍ ..

    ReplyDelete
  9. ആശംസകൾ...വേദനപൂക്കൾ...

    ReplyDelete
  10. നല്ല വരികൾ!
    അഭിനന്ദനങ്ങൾ!

    ReplyDelete
  11. ദശാസന്ധികളില്‍ ജീവിതം വിരിയുമ്പോള്‍ വസന്തവും പൂക്കളും സുഗന്ധമില്ലാതെ.
    നല്ല വരികള്‍

    ReplyDelete
  12. കവിത നന്നായിരിക്കുന്നു......

    ReplyDelete
  13. നല്ല കവിത.
    മെയിലില്‍ വന്ന ഒരു കഥയും കവിതയും വായിച്ചു.

    ReplyDelete
  14. vaayichu.......nalla kavitha ishtaayi....ente shramangal ivide www.chemmaran.blogspot.com

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...