എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ ;
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ ,
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി
ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ ;
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ ,
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി
ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
കവിത വായിച്ചു. ആശംസകള്‍
ReplyDeleteഹൊ അതു വരെ..
ReplyDeleteപരിചയത്തിൽ പോലും “കാലം” അപരിചിതത്വത്തിന്റെ ഓർമപ്പെടുത്തലുകൾ നടത്തികൊണ്ടിരിക്കും. ആശംസകൾ.........
ReplyDeletepratheeksha!.
ReplyDeleteനമ്മളെ മനസ്സിലാക്കണം എങ്കില്‍ നമ്മള്‍ മയ്യത്താകണം അന്ന് എല്ലാരും പറയും അവന്‍ നല്ലവന്‍ ആയിരുന്നു എന്ന് ആശംസകള്‍
ReplyDeleteകൂരിരുട്ടില്‍ ഒരു കുഞ്ഞു കൈത്തിരിനാളം പോലെ ഒരിക്കലും വറ്റാത്ത പ്രതീക്ഷകള്‍ ..
ReplyDeleteഎന്തൊക്കെ തിരിച്ചടികള്‍ ഉണ്ടായാലും ചില പ്രതീക്ഷ കളാ ണല്ലോ നമ്മെ ജീക്കാന്‍ പ്രേരിപ്പിക്കുന്നത് അല്ലേ? അഭിനന്ദനങ്ങള്‍
ReplyDeleteഎന്തൊക്കെ തിരിച്ചടികള്‍ ഉണ്ടായാലും ചില പ്രതീക്ഷകളാണല്ലോ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് അല്ലേ?
ReplyDeleteഅഭിനന്ദനങ്ങള്‍
ജീവിതത്തിന്റെ വഴിയിലെ നേര്‍കാഴ്ചകള്
ReplyDeleteഭംഗി ആയി വരച്ചു കാട്ടി...ആശംസകള്‍..
നന്നായിട്ടുണ്ട്........! എന്റെ പുതിയ കവിത ഒന്നു വായിക്കൂട്ടോ..
ReplyDeleteഒടുവിലൊരു കടുത്ത
ReplyDeleteസമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.
നന്നായിട്ടുണ്ട് ..ആശംസകൾ
ReplyDeleteഒടുവിലൊരു കടുത്ത
ReplyDeleteസമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും. ....നല്ല വരികൾക്കെന്റെ ഭാവുകങ്ങൾ
ആ അടയാളത്തിനും മുമ്പ്, അപരിചിതത്വത്തിന്റെ അനാഥത്വവും പേറി ആരോ ഒരാള്‍ വഴി മാറി നടക്കുന്നുണ്ടായിരുന്നിരിക്കാം,
ReplyDeleteഅത് ഞാനായിരിക്കാം
അല്ലെങ്കില്‍..
വിടർന്നു , ക്ഷണം കൊഴിഞ്ഞീടിലും
Deleteഒട്ടുമില്ലയപരിചിതത്വം , തമ്മിൽ
വിടർന്നിടുന്നുയകതാരിലെന്നും
വെൺ ,സൂനമേയെന്തിനു വേറെ
അടയാളം ,ആത്മ ബന്ധത്തിൻ
വിശുദ്ധിയായി ,കാലത്തിന്റെ ചുമരിൽ .
............
ReplyDeleteഒരുപാട് പറയണം.. പക്ഷേ എങ്ങനെ പറയണമെന്ന് കൺഫ്യൂഷൻ..
പരിചിതത്വം രണ്ടു പേര്‍ക്കും തോന്നേണ്ട ഒന്നാണ്. .. ഉടല്‍ മൊഴിയില്‍ സംവദിച്ചിട്ടും ഒരു ആകര്‍ഷണം തോന്നിയില്ലെങ്കില്‍ അത് അസ്വാഭാവികതയായി കാണരുത്.. മനുഷ്യന്റെ ബോധ മണ്ഡലത്തിന്റെ സ്വാഭാവിക പ്രവൃത്തി മാത്രമാണത്.
ReplyDelete