ഞാൻ വിളിയ്ക്കാതെയൊരിക്കൽ
നീയെന്നരികിലെത്തും
അന്നു ഞാൻ നിന്നോടൊന്നും
സംസാരിക്കുകയില്ല
കണ്ട ഭാവം കാണിയ്ക്കില്ല
വിളിയ്ക്കാതെ നീയരികിലെത്തും
അധരങ്ങൾ വിറയാർന്നു വിതുമ്പി
അപ്പോൾ ഒരു തുള്ളി കണ്ണു നീർ
നിന്റെ കണ്ണിൽ നിന്നും
താഴേയ്ക്കു പതിക്കും
പിടഞ്ഞിടുമെന്റെ മനമപ്പോൾ
നിന്നോടു മിണ്ടുവാൻ കൊതിക്കും
എന്നാലതിനാകാതെ പോകും
എത്രയെത്ര ദൂരത്തു ഞാൻ
നിന്നിൽ നിന്നകന്നു പോയി
ഒടുവിൽ കണ്ണുകൾ തുടച്ചു
നീ , പിന്തിരിഞ്ഞു നടക്കും
അപ്പോളെന്റെ കല്ലറയിൽ
നീ , വെച്ച പനിനീർ പൂവും
ഞാനും , പിന്നെയും തനിച്ചാകും .
പ്രതീക്ഷകൾക്ക് ജനനവും മരണവും കാലഭേദങ്ങളും ബാധകമല്ല തന്നെ...
ReplyDeleteഎത്രയെത്ര ദൂരത്തു ഞാൻ
നിന്നിൽ നിന്നകന്നു പോയി
ഒടുവിൽ കണ്ണുകൾ തുടച്ചു
നീ , പിന്തിരിഞ്ഞു നടക്കും
അപ്പോളെന്റെ കല്ലറയിൽ
നീ , വെച്ച പനിനീർ പൂവും
ഞാനും , പിന്നെയും തനിച്ചാകും
ഹൃദയസ്പർശിയായ വരികൾ
novunarthunna nalla varikal...aashamsakal:)
ReplyDeleteപിന്നെ എല്ലാം മൌനം...
ReplyDeleteഅപ്പോളെന്റെ കല്ലറയിൽ
ReplyDeleteനീ , വെച്ച പനിനീർ പൂവും
ഞാനും , പിന്നെയും തനിച്ചാകും!
അകലുമ്പോള്‍ അറിയുന്നു വേര്‍പാടിന്റെ വേദന.നന്നായി .അഭിനന്ദനങ്ങള്‍
ReplyDelete"നിന്നോടു മിണ്ടുവാൻ കൊതിക്കും
ReplyDeleteഎന്നാലതിനാകാതെ പോകും"
"അന്നു ഞാൻ നിന്നോടെന്നും"
ReplyDeleteനിന്നോടെന്നും എന്നാണോ അതോ നിന്നോടൊന്നും എന്നാണോ ?
സുഹൃത്തേ ചുണ്ടികണിച്ച പിശകു തിരുത്തി . നന്ദി
Deleteനന്നായിരിക്കുന്നു
ReplyDelete