ഞങ്ങൾക്കു പനിച്ചു തുടങ്ങി
നെറ്റിത്തടത്തിലും , മുഖത്തും
നല്ലതു പോലെ ചൂടു വ്യപരിക്കുന്നു
കൺ പീലികളും , ചുണ്ടുകളും
ഉഷ്ണം തൊട്ടറിഞ്ഞു തുടങ്ങി
പനി കടുത്തു വിറയാർന്നപ്പോൾ
ശരീരോഷ്മാവിന്റെ ആരോഹണം
വിരലുകൾ സുക്ഷ്മതയോടെ തേടി
ഉച്ഛോസ വായുവിനു ; പനിച്ചൂടിന്റെ
രൂക്ഷമായ മദഗന്ധം
ഞങ്ങൾ പിച്ചും പേയും പറഞ്ഞു
ഇപ്പോൾ സർവ്വാംഗം വിറക്കുന്നു
അർദ്ധ ബോധാവസ്ഥയിൽ
ഞങ്ങൾ പേടി സ്വപ്നം കണ്ടാകാം
ഉറക്കെ നിലവിളിച്ചു പോയി
പനി , അവരോഹണം തുടങ്ങി.
എത്രയെത്ര നാളായി തോരാത്ത
മഴയാവോളം നനയുകയായിരുന്നു
ഇടതടവില്ലാതെ പെയ്തൊരു
പ്രണയ മഴയിലൊന്നിച്ചു
ഞങ്ങൾ നനയുകയായിരുന്നു
എന്നാലിന്നാണു പനി പിടിച്ചതു് .
പ്രണയപ്പനിയല്ലേ ഇത്. സാരമില്ല. കെട്ടി മൂന്നാം നാള്‍ മുതല്‍ ഇത് ഇറങ്ങിക്കോളും....
ReplyDeleteവരികൾക്ക് പനിക്കുന്നുണ്ട്! നന്നായി
ReplyDeletepranaya mazha kondulla pani........ nannayi...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM VAAYIKKANE.......
Deleteഎന്നാണു പനി പിടിച്ചതു്
ReplyDeleteപ്രണയത്തിന്‍റെ പനി ശമിക്കാതിരിക്കട്ടെ...
ReplyDeleteThis comment has been removed by the author.
ReplyDeletepranayappani!
ReplyDeleteഎത്രയെത്ര നാളായി തോരാത്ത
മഴയാവോളം നനയുകയായിരുന്നു
ഇടതടവില്ലാതെ പെയ്തൊരു
പ്രണയ മഴയിലൊന്നിച്ചു
ഞങ്ങൾ നനയുകയായിരുന്നു
എന്നാലിന്നാണു പനി പിടിച്ചതു് .
nalla kavitha.