Friday, May 25, 2012

നുണകൾ


      


അമ്മേ സുഖം തന്നെ !
പാതി തുറന്ന മിഴികളിലൊരു
സ്നേഹപ്പൊൻത്തിളക്കവുമായി
പാൽ പുഞ്ചിരി വിടർത്തിയമ്മ
പറഞ്ഞതോ , സുഖം തന്നെ
വേണ്ടാ ! വിഷാദമെൻ കണ്ണാ .

ദേഹാസകലം രോഗ പീഢയുടെ
ഞണ്ടിൻ കാലുകൾ മാംസകല -
കളിലോരോന്നായിയാഴ്ന്നിറങ്ങും
ദുസ്സഹമാം കൊടും വേദനകൾ
മറച്ചിടാൻ പൊഴിച്ചു നറും പുഞ്ചിരി
അമ്മ വീണ്ടും വരണ്ട ചുണ്ടതിൽ
ആവർത്തിച്ചതു വീണ്ടും
കല്ലു വെച്ച  കൊടും നുണ മാത്രം ;
സുഖം തന്നെ മകനെ , സുഖം.

ഇന്ദ്രിയങ്ങളന്നു വേർപാടിൻ
അഗ്നിജ്വാലകളിൽ വേകുമ്പോൾ
അച്ഛനുറങ്ങുന്നുവോയമ്മേയെന്നുണ്ണി
ചോദിച്ചതുമതേയെന്നുരിയാടിയതും
അമ്മയുടെ ആദ്യ നുണയായിരുന്നു
പിന്നെത്രയോ കല്ലു വെച്ച നുണകൾ
അന്തിക്കത്താഴക്കഞ്ഞി കുടിച്ചുണ്ണി
അമ്മ കഴിച്ചുവോയെന്നാരാഞ്ഞതും
ഒഴിഞ്ഞ കഞ്ഞിക്കലത്തിനെ സാക്ഷി
ഉടനെ കഴിക്കാമെന്നു പറഞ്ഞതും
അമ്മയുടെ കല്ലു വെച്ച നുണയായിരുന്നു

*   *         *    *      *    *       *     *

കണ്ണുകളടച്ചു അമ്മ കിടക്കുന്നു
ഉണരില്ലേയെന്നമ്മേയെന്നു നെഞ്ചു
പിടഞ്ഞു മകനുറക്കെ ചോദിച്ചു
ഒന്നുമുരിയാടാതെയൊരു നുണ പറയാതെ
അമ്മ കിടക്കുന്നു നിശ്ചലം , നിശ്ശബ്ദം.


9 comments:

  1. nannayittundu..... aashamsakal.......... blogil puthiya post...... PRIYAPPETTA ANJALI MENONU...... vaayikkane..........

    ReplyDelete
  2. എത്രയെത്ര നുണകള്‍..എല്ലാം മക്കളുടെ നന്മക്കു
    വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതത്തിന്റെ വേപഥു
    പൂണ്ടവ മാത്രം അല്ലെ?
    'അച്ഛനുറങ്ങുന്നു നിശ്ചലം' കവിതയെ ഓര്‍മിപ്പിച്ചു..
    ആശംസകള്‍..

    ReplyDelete
  3. ശരിയാണ് മക്കളുടെ സന്തോഷത്തിനായി എപ്പോഴും അവര്‍ നുണപറയും.

    ReplyDelete
  4. അമ്മ പറയുന്ന നുണ നുണയായി കരുതേണ്ടത് അല്ല . പൊന്നു മക്കള്‍ക്കായി അമ്മയുടെ മധുരമുള്ള എങ്കിലും നോവുന്ന കരുതലുകള്‍.
    നന്നായി ...എന്നാലും മാഷുടെ മറ്റു പോസ്റ്റുകളുടെ ഗാംഭീര്യം വന്നുവോ എന്നൊരു ശങ്ക .

    ReplyDelete
  5. മനസ്സിലൊരു നീറ്റല്‍
    കണ്ണിലൊരു നനവ്‌

    ReplyDelete
  6. അമ്മയോട് "സുഖം തന്നെയാണോ?" എന്ന ചോദ്യമാണെങ്കില്‍ ആദ്യ പാരഗ്രാഫില്‍ ആശ്ചര്യചിഹ്നത്തിനു പകരം ക്വസ്റ്റ്യന്‍ മാര്‍ക്കല്ലേ വേണ്ടത്?
    അതുപോലെ രണ്ടാം പാരയിലെ,

    "അമ്മ വീണ്ടും വരണ്ട ചുണ്ടതിൽ
    ആവർത്തിച്ചതു വീണ്ടും
    കല്ലു വെച്ച കൊടും നുണ മാത്രം ;
    സുഖം തന്നെ മകനെ , സുഖം."

    എന്ന വരികളിലെ "വീണ്ടും" എന്നത് ആവര്‍ത്തിക്കുന്നത് അരോചകമായി തോന്നി.
    മാഷ്‌ തെറ്റിദ്ധരിക്കില്ലെങ്കില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം പറയട്ടെ.
    അമ്മയുടെ നുണ നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  7. നല്ല കവിതക്കെന്റെ ഭാവുകങ്ങൾ...കണ്ണൂരാൻ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ?

    ReplyDelete
  8. നന്നായിട്ടുണ്ട് ജെയിംസ്. അമ്മയെപ്പറ്റി എഴുതുമ്പോള്‍ എല്ലാം നന്ന്

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്
    http://admadalangal.blogspot.com/

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...