Monday, June 18, 2012

അശാന്തിയുടെ കൂടാരത്തിൽ


അശാന്തിയുടെ കൂടാര -
ത്തിലെത്തിയ
അതിഥിയാണിന്നു ഞാൻ
ചഷകങ്ങളിൽ
നിറയ്ക്കുന്നതു
കണ്ണുനീരോ ? രുധിരമോ ?
ഭോജന പാത്രത്തിൽ
ആത്മാവു പകുത്തു
ദുരിത ഗണങ്ങളോ ?
അശാന്തിയുടെ
പാളയത്തിലെ
തടവുകാരൻ ഞാൻ .

ജനനമരണങ്ങളുടെ
കാലദൈർഘ്യങ്ങൾക്കിടെ
ജീവിതം ക്ഷണിച്ചു
കൊണ്ടു വന്നതിവിടെ
എന്തെന്തു സ്വപ്നങ്ങൾ
കണ്ടതൊക്കെയും
തല്ലിക്കൊഴിച്ചുവല്ലോ
പൊഴിഞ്ഞൊരാ
സ്വപ്നത്തിനിതളുകളിൽ

ആരുടെ കാല്പാടുകൾ ?

അകലെയേതോ
വിജനതയിലുയരുന്ന
ദൃഢ കാലൊച്ചകൾ
കാണാനാകാതെ
എത്തിടുമതിഥിയുടെ
പാദപതനങ്ങൾ

വരിക സഖേ , വരിക
നല്കിടാമുപഹാരം
അനുയാത്രക്കു മുമ്പ് ,
ജീവിത മുത്തുകൾ
നിറയ്ക്കുവാൻ
കാലമേകിയ കനക -
ച്ചെപ്പിൽ നിയതി
നിറച്ച കണ്ണീർമണികൾ .

6 comments:

  1. ശാന്തി ശാന്തിഹി

    ReplyDelete
  2. നാട് അശാന്തിയുടെ കൂടാരമാകുമ്പോള്‍ ഉയരുന്ന വിലാപം. കവിത വളരെ നന്നായി.

    ReplyDelete
  3. കണ്ടതൊക്കെയും
    തല്ലിക്കൊഴിച്ചുവല്ലോ

    ReplyDelete
  4. ച ക്ഷ കം മാറ്റി
    ച ഷ കം എന്നെഴുതുമല്ലോ....

    ReplyDelete
  5. തിരുത്തു വരുത്തി . നന്ദി

    ReplyDelete
  6. മനസ്സിനെ അശാന്തമാക്കുന്ന നല്ല വരികള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...