Monday, August 20, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ - 2

                                            അദ്ധ്യായം - രണ്ടു്

                                  പാൽ നിറത്തിലുള്ള ടൈലുകൾ ഭിത്തിയിൽ പാകിയ
പേ വാർഡിനുള്ളിൽ ഒരു ബന്ധനസ്ഥനെ പോലെ പതിനെട്ടു വയസ്സു പ്രായ
ത്തിൽ അരവിന്ദൻ കിടക്കുന്നു . കാല്പാദം മുതൽ അര വരെ പ്ലാസ്റ്ററിൽ പൊതി
ഞ്ഞിരിക്കുന്നു . തൊപ്പി വച്ചതു പോലെ തലയിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നു
ഇരു കൈകളും കട്ടിലിനോടു ബന്ധിച്ചിരിക്കുകയാണു് . കൈത്തണ്ടയിലും അര
യിലും ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു . ഒന്നു ചെറുതായി അനങ്ങാൻ പോലും
അരവിന്ദനു കഴിയുന്നില്ല . ദേഹമാസകലം കൊത്തി നുറുക്കുന്ന വേദന അനു
ഭവപ്പെടുന്നുണ്ടു് . ഇതിനകം തന്നെ വേദനയാൽ പുളഞ്ഞ് അമ്മേ,അമ്മേ എന്നു
ആയിരത്തിലധികം വട്ടം അരവിന്ദൻ നിലവിളിച്ചു കഴിഞ്ഞു . ആഴ്ചകൾ പിന്നിട്ട
നൊന്തു പിടച്ചിൽ . അതിനു മുമ്പുള്ള ഒരു മാസം അരവിന്ദനു തീർത്തും അജ്ഞാതം .

                            തന്നെ ഇമയനക്കാതെ നോക്കിയിരിക്കുന്ന അമ്മയുടെ
 കൈത്തണ്ടയിൽ തൊടാൻ അരവിന്ദൻ കൊതിച്ചു . എന്നൽ അതിനാകില്ല
യെന്ന വ്യഥയിൽ അവന്റെ ആ , ഇംഗിതം വെന്തു പോയി . ഇടറിയ ശബ്ദ
ത്തിൽ വളരെ പണിപ്പെട്ടു്  അരവിന്ദൻ അമ്മേയെന്നു വിളിച്ചു. അരവിന്ദന്റെ
കിടയ്ക്കക്കരികിൽ ശിലാരൂപം പോലെ അവനെ തന്നെ ഉറ്റു നോക്കിയിരി
ക്കുന്ന അനാമിക മുഖം താഴ്ത്തി പതിയെ ചോദിച്ചു
                                  "എന്തെന്റെ കണ്ണാ "
നീണ്ട നിശബ്ദതയ്ക്കൊടുവിൽ അരവിന്ദൻ പറഞ്ഞു തുടങ്ങി
                             " അമ്മേ! ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്ന തെറ്റുകളുടെ
പ്രതിപ്രവർത്തനമാണു് എന്റെ ഈ അശാന്തി . എന്റെ അന്തരാത്മാവു് ഒരു
തിരിച്ചറിവിന്റെ  രൂപാന്തരത്തിൽ എന്നെ ശക്തിയായി ഓർമ്മപ്പെടുത്തുന്നതു്
എനിക്കു പോകേണ്ടി വരുമെന്നാണു് . അതിനിയും താമസിക്കാൻ പാടില്ല
ഡെത്തു് പെനാൽട്ടിയാണു് ഞാനർഹിക്കുന്നതു്. അമ്മേ! ആ, ഡോക്ടർമാ
രോടു പറയൂ ; എനിക്കു ദയാവധമേകാൻ . അമ്മേ! ഇരു കൈകളുംകൂപ്പി
യാണു് ഇതു പറയേണ്ടതു് . ഈ അവസ്ഥയിൽ അതിനാകില്ല്ലലോ.എന്നാൽ
 മനസ്സിൽ വിറയാർന്ന കൈകൾ ഞാൻ കൂപ്പിയിരിക്കുകയാണു് . മനസ്സിൽ
 അമ്മയുടെ പവിത്രങ്ങളായ കാലുകളിൽ പ്രണമിച്ചു കൊണ്ടു് ഞാൻ യാചി
ക്കുകയാണു് " .
കണ്ണുനീരിനു ഹ‌ൃദ്രക്തത്തിന്റെ നിറമേകിയ നിർവ്വികാരതയുടെ സ്വയം
ഹത്യയെ അഭിമുഖീകരിച്ച അനാമിക പിന്നെ അരവിന്ദനോടു പറഞ്ഞു.

                           " ന്റെ, കുട്ടി നിനക്ക് നന്മകൾ മാത്രമേ അമ്മ വിധിയ്ക്കൂ .
ഇനി മുതൽ നിന്നെ സംഭ്രമിപ്പിക്കേണ്ടതു്, നിന്നെ അനുദിനം അഭിരമിപ്പി
യ്ക്കേണ്ടതു് ജീവിതത്തിന്റെ മഹത്തും, സുന്ദരങ്ങളുമായ ലക്ഷ്യങ്ങളാകണം
അതിനാകട്ടെ നിന്റെ പുതു യാത്ര . ഈ ഭൂമിയിൽ നിന്നും നിന്നെ ഞാൻ
മറ്റാർക്കും തന്നെ വിട്ടു കൊടുക്കില്ല . അതിനായി എന്നെന്നും കാലത്തോടും
വിധിയോടും ഞാൻ യുദ്ധം ചെയ്യും . അതു വിജയകരമായി പര്യവസാനിപ്പി
ക്കാൻ ; ന്റെ കുട്ടി നിനക്കു കഴിയണം , അതെ കഴിയും . ഒരു സാധാരണ
നാട്ടുമ്പുറത്തുകാരി സ്ത്രീയുടെ അസാധാരണ സിദ്ധികളുടെ പൊരുളുകൾ
എന്റെ അവസാന കാലത്തോ, അതിനു ശേഷമോ നിനയ്ക്കറിയാനുമാകും.
ഇപ്പോളതെക്കുറിച്ചു ഇത്രമാത്രം ".

ഏത്രയോ നാളായി അരവിന്ദനോടു പറയാനുദ്യമിച്ചതു് അതിന്റെ വീർപ്പു മുട്ട
ലിന്റെ പുറന്തോടു പൊട്ടിച്ചതിന്റെ ധന്യതയിൽ അനാമിക അരവിന്ദനെ
നോക്കി. അവന്റെ കണ്ണുകൾ പ്രകാശിതങ്ങളാകുന്നതു വാസന്തി കണ്ടു.
അമ്മയുടെ വാക്കുകൾ പ്രശാന്തമെങ്കിലും അവയ്ക്ക് കൊടുങ്കാറ്റിന്റെ ഊർജ്ജ
സ്വലതയുണ്ടെന്നു് അരവിന്ദൻ തിരിച്ചറിഞ്ഞു . അവന്റെ ചുണ്ടുകൾ വീണ്ടും
ചലിച്ചു." മതി ഇനി അധികം സംസാരിയ്ക്കേണ്ട. മേലനങ്ങിയാൽ വേദന
അധീകരിക്കും ". അനാമിക അവനെ വിലക്കി.

                      " അനാമികേ ഇംഗ്ലീഷു ലിറ്ററേച്ചറിൽ നിനക്കുള്ള ബിരുദാന
ന്തര ബിരുദവും പിന്നെ ഡോക്ടറേറ്റും എന്തേ നീ പ്രയോജനപ്പെടുത്താതു് .
കഷ്ടമെന്നേ പറയാനാകൂ" .

                         " മാധവേട്ട . എനിക്കു വരുമാനത്തിനു എന്റെ ഭർത്താവിന്റെ
ശമ്പളം ധാരാളം . പിന്നെ എന്റെ കഴിവുകളുടെ പ്രയോജനപ്പെടുത്തലുകൾ
നോക്കൂ !  ഞാനതു പാഴാക്കുമോ . എന്റെ എഴുത്തിന്റെ സ്വത്വത്തെ ഞാൻ മൂടി
വെച്ചിരിക്കുകയാണു് . പ്ലീസ് അതെക്കുറിച്ചു വേറൊന്നും ചോദിക്കരുതു് ".
മാധവൻ പിന്നെ ഒന്നും അതെക്കുറിച്ചു ചോദിച്ചില്ല. കരീബിയൻ ദ്വീപ സമൂഹ
ങ്ങളിലേക്കു ഒഴുകി നീങ്ങുന്ന കാർണിവൽ ക്രൂസ് ലെയിനിന്റെ എക്റ്റസിയെന്ന
വിനോദ സഞ്ചാര കപ്പലിലെ ആറാം നിലയിലുള്ള ക്യബിനിൽ അതേ നൗക
യിലെ ഫ്രണ്ടു് ഓഫീസിൽ പർസർ* കൂടിയായ മാധവൻ മധുവിധുവിന്റെ  ലഹരി
കളിലേക്കു അനാമികയെ കൂട്ടികൊണ്ടു പോയി . ആ യാത്രയുടെ ഓർമ്മയാണു
 അരവിന്ദൻ . ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കു ഉറക്കമാരംഭിച്ച അരവിന്ദ
നെ നോക്കി അനാമിക ഊറി ചിരിച്ചു പോയി.

                            ആതുരാലയത്തെ ഗ‌‌ൃഹമാക്കിയ സുദീർഘങ്ങളായ മാസങ്ങൾ .
എല്ലറ്റിനോടും ഇന്നു വിട പറയുകയണു് . അരവിന്ദൻ കുളി കഴിഞ്ഞു് വസ്ത്രം മാറി
ബാത്തു് റൂമിൽ നിന്നും പുറത്തു വന്നു. അച്ഛനും ബന്ധുക്കളും ആശുപത്രി ഓഫീസിൽ
നിന്നും മടങ്ങി വന്നിട്ടില്ല.അമ്മ പെട്ടി ഒരുക്കുന്നു . അരവിന്ദൻ പിന്നിലൂടെ ചെന്നു
അനാമികയെ കെട്ടി പിടിച്ചു . പിന്തിരിഞ്ഞു അനാമിക അവന്റെ മേൽച്ചുണ്ടിലെ
കിളുർത്തു തുടങ്ങിയ മീശ രോമത്തിൽ വലിച്ചു കൊണ്ടു ചോദിച്ചു .
                           "ന്തടാ തടിയൻ ചെക്കാ" .  അരവിന്ദൻ അമ്മയുടെ നെഞ്ചിലേക്കു
ചാഞ്ഞു കെണ്ടു പറഞ്ഞു
                        "അമ്മേ , അമ്മയുടെ ഓരാ വാക്കുകളുടെ പരമാണുക്കൾ പോലും
എനിക്കിനി പ്രാണദാതാക്കളാണു് ".


                    "വരൂ നമുക്കു് അകത്തേക്കു പോകാം. അങ്ങേക്കു് വിശ്രമം കൂടിയേ
തീരൂ . പ്ലീസ് പോകാം വീടിനുള്ളിലേക്ക് ". ഭാര്യയുടെ ആർദ്രത ഇരമ്പുന്ന അഭ്യർ
ത്ഥന അരവിന്ദനെ വർത്തമാന കാലത്തിന്റെ പാതയിലേക്കു നയിച്ചു. അഭയയുടെ
പിറകെ അരവിന്ദൻ നടന്നു. ഒപ്പം സാമും. വീടിനകത്തേക്കു കയറിയ അഭയ
കിടപ്പു മുറിയിലെത്തി കിടക്ക വിരിച്ചു.മുറിക്കുള്ളിലേക്കു കടന്നു വന്ന അരവിന്ദനെ
അഭയ കൈപിടിച്ചു കട്ടിലിലിരുത്തി. " അങ്ങ് അല്പ നേരം കിടക്കൂ ". അരവിന്ദൻ
കിടക്കിയിൽ കിടന്നു . അഭയ കരച്ചിലടക്കാൻ പാടുപെടുന്നതു് അരവിന്ദൻ സഹ
താപത്തോടെ ശ്രദ്ധിച്ചു . അരവിന്ദന്റെ നെറ്റിയിൽ സാവധാനം തലോടി അഭയ
മുറിക്കു പുറത്തേക്കു കടന്നു . ഇനി കാൾ വന്നാൽ അദ്ദേഹം വിശ്രമിക്കുകയാണെ
ന്നു പറയാൻ സാമിനു അഭയ നിർദ്ദേശം നല്കി. അരവിന്ദൻ മുകളിലേക്കു മിഴിനട്ടു.
ഇതു താൻ ജനിച്ചു വളർന്നു പിച്ച വെച്ചു വളർന്നു വലുതായ വീടാണു് . സ്നേഹം
മനുഷ്യ രൂപം ധരിച്ച ഒരമ്മയോടൊപ്പം.
                 

 * പർസർ - കണക്കുകൾ നോക്കുകയും യാത്രക്കാരുടെ സുഖ
                     സൗകര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന
                     കപ്പലിലെ ഉദ്യോഗസ്ഥൻ.

                           



7 comments:

  1. അമ്മയും മകനും തമ്മിലുള്ള സംഭാഷണം കൃത്രിമവും നാടകീയവുമായി തോന്നിയെന്ന് പറയട്ടെ

    ReplyDelete
  2. നോവലിന്റെ മറ്റദ്ധ്യായങ്ങൾ കടന്നു
    വരുമ്പോൾ ഈ സംഭാഷണം ഇതേ
    രീതിയിൽ അനിവാര്യമായി തോന്നുമെന്നാണു
    എന്റെ പക്ഷം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും, ഒരു കാരണമില്ലാതെയല്ല കഥാകൃത്ത് വാക്കുകള്‍ തെരഞ്ഞെടുക്കുന്നതെന്നറിയാം. തുടരൂ, ആശംസകള്‍

      Delete
  3. അമ്മയും മകനും തമ്മിൽ സംസാരിക്കുമ്പോൾ എന്തിനാ ഇങ്ങനെയൊരു ഭാഷ എന്നെനിക്കും തോന്നാതിരുന്നില്ല.
    തുടരട്ടെ..
    ആശംസകൾ...

    ReplyDelete
  4. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  5. രണ്ടു അദ്ധ്യായവും വായിച്ചു..തുടക്കം നന്നായിട്ടുണ്ട്...
    ഒരു പതിനെട്ടു വയസ്സുകാരന്റെ അമ്മയോടുള്ള സംഭാഷണം
    അല്പം കല്ലുകടി വരുത്തിയെങ്കിലും ഈ അമ്മയും മകനും സാധാരണ
    ക്കാരല്ല എന്ന സൂചന കിട്ടിക്കഴിഞ്ഞു..പിന്നെ രണ്ടു പേരുടെയും തുടര്‍ന്നുള്ള കഥകളില്‍
    ബാക്കി വ്യക്തം ആകും എന്ന് നോവലിസ്റ്റ്‌ തന്നെ പറയുന്നു..അപ്പൊ സന്തോഷത്തോടെ
    കൂടെ വായിക്കാം...
    (എന്തൊരു അനുഗ്രഹം..ഒരു നോവല്‍ എഴുതുക..ഓരോ അധ്യായങ്ങളും
    വായിക്കുന്നതോടൊപ്പം നോവലിസ്റ്റും ആയി വായനക്കാര്‍ സംവദിക്കുക...
    ഇതില്‍ അപ്പുറം ബ്ലോഗിങ്ങ് എങ്ങനെ വളരണം...ഈ സാധ്യതകള്‍
    പേടിച്ചിട്ടു ആണോ അച്ചടി രാജാകന്മാര്‍ ബ്ലോഗ്‌ രചനയെ കുറ്റംപറയുന്നത്..)
    ആശംസകള്‍ ജെയിംസ്‌ ചേട്ടന്‍..

    ReplyDelete
  6. randam adhyayavum vayichu....daivam anugrahicha kaikal....adhyayangal onnonnaayi ingu poratte.vijayaashamsakal.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...