Wednesday, April 6, 2016

മൺ തരി



നിങ്ങളുടെയിഷ്ടത്തിൻ
ചെപ്പിനകത്തു വെയ്ക്കുവാൻ
ഞാനൊരു പവിഴ മുത്തല്ല
നിങ്ങളുടെയാകാശ സീമയിൽ
ഏഴു വർണ്ണങ്ങൾ വരയ്ക്കുവാൻ
ഞാനൊരു മഴവില്ലുമല്ല,

നിങ്ങളുടെയന്തർദ്ദാഹം തീർക്കാൻ
ചക്ഷകത്തിൽ നിറച്ചു വെച്ച
ജീവിത മദിരയുമല്ല ഞാൻ
നിങ്ങളുടെ സർഗ്ഗമാളികയിലെ
തീരാ വിരുന്നുണ്ണാനെത്തിയ
വഴി തെറ്റിയ വിരുന്നുകാരനുമല്ല .

നക്ഷത്രങ്ങൾ , കൺ മിഴിച്ചു
നോക്കും , ഭൗമ മനോഹാരിതയിൽ
പറ്റിച്ചേർന്നു കിടക്കുമൊരു
ചെറു മൺ തരി മാത്രം ഞാൻ .

1 comment:

  1. നന്മതന്‍ സുഗന്ധമേറ്റു കിടക്കും
    കൊച്ചു മണ്‍ത്തരിയാകാനിഷ്ടം!
    ആശംസകള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...