Wednesday, September 15, 2010

മെഴുകുതിരികള്‍

ഉരുകുന്നു ദേഹവും മനസ്സും
തമസ്സിന്റെ നിഴലുമകറ്റി
നനുത്ത വെളിച്ചം പകര്‍ന്നിട്ടു -
മെന്തേയുള്‍ത്തടമിതില്‍ കാളിമ !
ഒന്നല്ലോ ; നമ്മളല്ലായ്കില്‍ , ഇവ്വിധം
ജ്വലിച്ചു തനുവും മനവുമു -
രുകി ത്യാഗദീപ്തിയേകുമോ
ഉരുകുന്നു നിങ്ങള്‍ തന്‍ മേനിയോ
ഉരുകിടൂ ഞങ്ങള്‍ തന്‍മാനസം.

ഫലം തിരികെയെന്ന കാംക്ഷ
വിഫലം കര്‍മ്മസാക്ഷാത്ക്കാരമ -
തനുഷ്ഠിക്കേണ്ട ജന്മനിയോഗം ?
 വിഘ്നമില്ലയതിനശേഷവും
ഒന്നാണു നമ്മളീ വിധം ധര്‍മ്മാ -
നുഷ്ടാനമിതിലു മെന്നാലുണ്ടു
വൈജാത്യം നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം ദേഹാ -
വശിഷ്ടമതെടുത്തിട്ടാകിലും ,
എന്നലിവ്വിധമെരിഞ്ഞുതീരും
 ദേഹമിതു,പിന്നെ വെന്തുതീരും
അല്ലെങ്കിലതു മണ്ണിലടിയും .

അണഞ്ഞു പോകിലോ ജ്വാലയേകി
 പുനരുജ്ജീവിപ്പിക്കും നിങ്ങളെ
കെട്ടുപോയെങ്കിലീ ജീവിതം പാ -
തി വഴിയിതിലെറിയേണം , ഹാ!
അഗ്നിയള്‍ത്താര വിശുദ്ധവച -
സാക്ഷിയായി  പേറും മിന്നിന്‍ ബ -
ന്ധുര ബന്ധനമില്ല നിങ്ങള്‍ക്കു
വിത്തംവിത്തരഹിതമാട്ടെരി -
യേണം മെഴുതിരി പോല്‍ ഞങ്ങളോ.

10 comments:

  1. ഉരുകുന്നു ദേഹവും മനസ്സും
    തമസ്സിന്റെ നിഴലുമകറ്റി
    നനുത്ത വെളിച്ചം പകര്‍ന്നിട്ടു -
    മെന്തേയുള്‍ത്തടത്തിലോ കാളിമ !
    ഒന്നല്ലേ ; നമ്മളല്ലായ്കില്‍ , ഇവ്വിധം
    ജ്വലിച്ചു തനുവും മനവുമു -
    രുകി ത്യാഗദീപ്തിയേകുമോ
    ഉരുകുന്നു നിങ്ങള്‍ തന്‍ മേനിയോ
    ഉരുകിടൂ ഞങ്ങള്‍ തന്‍മാനസം.

    ReplyDelete
  2. കെട്ടുപോയെങ്കലീ ജീവിതം പാ -
    തി വഴിയിതിലെറിയേണം ,
    ശരിയാണ്

    ReplyDelete
  3. നിന്മേനിയിതെരിഞ്ഞു
    തീരിലും ;പുനരുണ്ടാക്കാം ദേഹാ -
    വശിഷ്ടമതെടുത്തിട്ടാകിലും ,
    എന്നലിവ്വിധമെരിഞ്ഞുതീരും
    ദേഹമിതു,പിന്നെ വെന്തുതീരും
    അല്ലെങ്കിലതു മണ്ണിലടിയും .

    നല്ല വരികൾ

    ReplyDelete
  4. നല്ല കവിത.
    ഒന്നുകൂടെ വായിച്ചാൽ ചെറിയ
    രണ്ടുമൂന്ന് അക്ഷരപ്പിശക് കാണാം. തിരുത്തണേ.

    ReplyDelete
  5. ഉരുകിയൊലിക്കുന്ന മെഴുകുജീവിതം

    ReplyDelete
  6. അഭിപ്രായമറിയിച്ച എല്സാ സുഹൃത്തുക്കള്‍ക്കും നന്ദി.
    ടൈപ്പിങ്ങിനിടെ വന്ന രണ്ടു പിശകുകള്‍ ശ്രീമതി
    ലതി ചൂണ്ടിക്കാണിച്ചത് തിരുത്തിയിട്ടുണ്ട്.

    ReplyDelete
  7. urukiyoikkunnatu mezhuku thiri aayaalum, karppooramaayaalum...arttham onnu thanne..nannaayittundu mashae...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...