ഇന്നു പിരിഞ്ഞു പോകുകയാണ്
രണ്ടായിരത്തി പത്ത്
എന്താണു ഞാന്‍ പറയേണ്ടത്
പോയി വരൂ, എന്നു പറയാനാകില്ല
ഒരിക്കലും മടങ്ങി വരില്ലല്ലോ
ഒരുപാടു നന്ദിയുണ്ടെന്നു
പറയാനാകില്ല , ഹൃദയത്തിലേറ്റ
മുറിവതോര്ക്കുമ്പോള്.
അതു കടന്നു വന്ന ദിനം
പ്രതീക്ഷയുടെ മുനമ്പില്‍
ചെന്നു നിന്നതാണു്
മുളയ്ക്കട്ടെ വീണ്ടുമിവിടെ
ജീവിത സംസ്ക്കാരങ്ങള്‍
ഇരുട്ടിനെ കീറിമുറിച്ചു വരട്ടെ
വെളിച്ചം , തെളിയട്ടെ
പാന്ഥാവുകളിവിടെ.
പന്ത്രണ്ടു മാസവും കടന്നു
രാണ്ടായിരത്തി പത്തിന്നു
കടന്നു പോകുമ്പോള്‍, ജന്മ -
നിയോഗം പോലൊരു കുടാര
മെന്‍ നെഞ്ചിലതാഴ്ത്തി
യതിന് ചുടു ചോരയിലെന്
പ്രതീക്ഷയുടെമുനമ്പോ
മുങ്ങി മരണം പ്രാപിക്കുന്നു
കടന്നു പോകുന്നു മാത്രകള്‍
പിന്നിട്ടു രണ്ടായിരത്തി പത്ത്
നാളെയെത്തും നവവര്ഷമാ
രാണ്ടായിരത്തി പതിനൊന്ന്
വരവേല്ക്കുന്നുവെങ്കിലും നിറഞ്ഞ
മനസ്സാലെ സുസ്വാഗതം, സദയം
വായിക്കൂ ; ഭവിതാവേയെന്
വികല ചിന്തകളുടെയെഴുത്തിതു .
Friday, December 31, 2010
Monday, December 20, 2010
ആലംബഹീന
പാതിരാവു പതുങ്ങി നില്ക്കുന്ന
മണ് കുടിലിന് വിജനത,
വെണ്മതിയൊരു വിളക്കുമായി
കാത്തു നില്പതാമവിടെ
ദൂരെയായൊരു പാതിരാകിളി
ചിലയ്ക്കുന്നിതായുച്ചത്തില്‍
തുല്യരായോ നിങ്ങളും മര്‍ത്ത്യരു -
മെന്ന ചോദ്യമെറിഞ്ഞും.
നീറിടുന്ന നെരിപ്പോടു പോലാ
മാനിനി തന്നുടെ ചിത്തം
ചിന്തയില്‍ മൃതമാംസ്മൃതികളോ
ദഹിയ്ക്കുന്ന വന്‍ ചിതകള്‍
ഭൂതകാലത്തിന് കഴുകനിന്നും
കൊത്തി വലിപ്പാ ജീവിതം
എങ്കിലുമൊരു സ്മിതമവളാ
ചുണ്ടതിലൊരുക്കിടുന്നു.
നിദ്രപുല്കുന്ന കുഞ്ഞിനോടേതോ
കുനിഞ്ഞാ കാതില്‍ മന്ത്രിച്ചു
വ്യഥ നിറഞ്ഞ കണ്ണിലൂറുന്ന
നീര്‍ക്കണങ്ങള്‍ തുടച്ചവള്‍
ഓലവാതില്‍ തുറന്നു കടന്നു
കാത്തു നിന്നു, പാതയില്‍
ആയിരം കണ്‍കളാലാകാശവും
കണ്ണെറിയുന്നോയിവളെ !!
മണ് കുടിലിന് വിജനത,
വെണ്മതിയൊരു വിളക്കുമായി
കാത്തു നില്പതാമവിടെ
ദൂരെയായൊരു പാതിരാകിളി
ചിലയ്ക്കുന്നിതായുച്ചത്തില്‍
തുല്യരായോ നിങ്ങളും മര്‍ത്ത്യരു -
മെന്ന ചോദ്യമെറിഞ്ഞും.
നീറിടുന്ന നെരിപ്പോടു പോലാ
മാനിനി തന്നുടെ ചിത്തം
ചിന്തയില്‍ മൃതമാംസ്മൃതികളോ
ദഹിയ്ക്കുന്ന വന്‍ ചിതകള്‍
ഭൂതകാലത്തിന് കഴുകനിന്നും
കൊത്തി വലിപ്പാ ജീവിതം
എങ്കിലുമൊരു സ്മിതമവളാ
ചുണ്ടതിലൊരുക്കിടുന്നു.
നിദ്രപുല്കുന്ന കുഞ്ഞിനോടേതോ
കുനിഞ്ഞാ കാതില്‍ മന്ത്രിച്ചു
വ്യഥ നിറഞ്ഞ കണ്ണിലൂറുന്ന
നീര്‍ക്കണങ്ങള്‍ തുടച്ചവള്‍
ഓലവാതില്‍ തുറന്നു കടന്നു
കാത്തു നിന്നു, പാതയില്‍
ആയിരം കണ്‍കളാലാകാശവും
കണ്ണെറിയുന്നോയിവളെ !!
Wednesday, December 15, 2010
അതിക്രമിച്ചു കടന്നവന്
അതിക്രമിച്ചു കടന്നതാണ്
തടയുന്നതിനോ
അരുതെന്നു പറയാനോ
ആരുമില്ലായിരുന്നു
ശിക്ഷിക്കപ്പെടുമെന്ന
മുന്നറിയിപ്പു പലകയും കണ്ടില്ല.
ആദ്യമമ്മയുടെയുദരത്തിലും
അച്ഛന്റെ വ്യയങ്ങളിലും
അതിക്രമിച്ചു കടന്നു
പിന്നെയോരോ
കാലപരിധിയിലായി
കാമുകിയുടെ
സ്വാതന്ത്ര്യത്തിലും
ഇണയുടെ
സ്വകാര്യതകളിലും
തലമുറകളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കും
അതിക്രമിച്ചു കയറി.
ഒടുവിലീയതിക്രമിച്ചു കടക്കലിനു
പിടികൂടി, മൂന്നാം മുറയും
നാലാം മുറയും നടത്തി
എന്നന്നേയ്ക്കും നാടുകടത്തും..
തടയുന്നതിനോ
അരുതെന്നു പറയാനോ
ആരുമില്ലായിരുന്നു
ശിക്ഷിക്കപ്പെടുമെന്ന
മുന്നറിയിപ്പു പലകയും കണ്ടില്ല.
ആദ്യമമ്മയുടെയുദരത്തിലും
അച്ഛന്റെ വ്യയങ്ങളിലും
അതിക്രമിച്ചു കടന്നു
പിന്നെയോരോ
കാലപരിധിയിലായി
കാമുകിയുടെ
സ്വാതന്ത്ര്യത്തിലും
ഇണയുടെ
സ്വകാര്യതകളിലും
തലമുറകളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കും
അതിക്രമിച്ചു കയറി.
ഒടുവിലീയതിക്രമിച്ചു കടക്കലിനു
പിടികൂടി, മൂന്നാം മുറയും
നാലാം മുറയും നടത്തി
എന്നന്നേയ്ക്കും നാടുകടത്തും..
Thursday, December 9, 2010
ഓര്‍മ്മകളിലെ മധുരനൊമ്പരം
വാങ്ങാതെപോയ് നീ , അന്നു ഞാനെന്നുടെ
വാക്കുകളാല്‍ ; തീര്‍ത്ത മന്ദാര മാല്യം
കേള്‍ക്കാതെ പോയ് നിന് കാതുകളന്നു
ഞാന്‍ , നിന്നെക്കുറിച്ചു , പാടിയ പാട്ടുകള്‍
നോക്കാതെ പോയ് നിന് , കണ്മുനകളന്നു
ചീന്തിയൊഴുക്കിയെന്‍ ഹൃദയരക്തം .
കാലപ്രവാഹത്തില്‍ മാമക ജീവിതം
മുങ്ങിയുംപൊങ്ങിയും മുന്നോട്ടുപോകവേ
വന്നണഞ്ഞിടൂ , സ്മൃതിതന്‍ തീരത്തിലി -
ന്നുമാ പ്രണയത്തിന് , മുത്തായമുത്തുകള്‍ .
വിസ്മയംകൊണ്ടെന്റെ നേത്രങ്ങള്‍ വിക -
സിച്ചാ , കാല്ച്ചിലമ്പിന് മണിനാദങ്ങള്‍
അന്തരാത്മാവിന്റെ മണ്ഡപത്തിലിന്നും
നൂപുരധ്വനികളായ് നിറഞ്ഞിടുന്നു .
നിന് , പൊട്ടിച്ചിരികളാം കിലുകിലെ
കുലുങ്ങുമാ , കുപ്പിവളതന്‍ കിലുക്കങ്ങള്‍
എന്നുടെയേകാന്തസായാഹ്നവേളയില്
അമ്പലമണികളായ് മുഴങ്ങിടുന്നു .
ഓടിവന്നെത്തുമായോര്‍മ്മപ്പടയുടെ
ശസ്ത്രങ്ങളേറ്റുപിടയുന്നെന്‍ ചേതന
എന്നാലും ചിന്തയിലിന്നുമാ നോവുകള്‍
നിന്നുടെ പുഞ്ചിരി വിടര്ത്തിടുന്നു .
വീണ്ടും പോസ്റ്റു ചെയ്യുന്നു.
വീണ്ടും പോസ്റ്റു ചെയ്യുന്നു.
Subscribe to:
Posts (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില്‍ പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
അളവുകള്‍ കോളങ്ങ - ളെത്ര കൃത്യമതു ലംബ തിരശ്ചീനങ്ങള്‍ - ...