Monday, September 19, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 9

                     




                                                    അവസാനഭാഗം
            

 
        


              " നമ്മളെങ്ങോട്ടാണു പോകുന്നതു് ? "    അതി വേഗതയിലാണെങ്കിലും അതറിയാ
നാകാതെ ഒഴുകിപ്പോകുന്നതു പോലനുഭവപ്പെടുന്ന ഹമ്മറിനുള്ളിലിരുന്നു മീനു അയാളോടു
ചോദിച്ചു.
                 എന്താ ഭയമാകുന്നോ ?
ഇല്ലേയില്ല . സ്റ്റെഫാനി പറഞ്ഞതു തന്നെ ഞാനും ആവര്‍ത്തിക്കുന്നു. നല്ല മനുഷ്യനാണി
ദ്ദേഹം  , നല്ല മനുഷ്യന്‍ . അതസ്വദിച്ച മട്ടില്‍ അയാള്‍ തലയാട്ടി.

                      നിര്‍ബ്ബന്ധിത കുമ്പസാരമെന്ന ബ്ലോഗെഴുത്തിലൂടെ നേടിയെടുത്ത ആയിര
ക്കണക്കിനു ഫോളേവോഴ്സിന്റെ പിന്‍ബലത്തിലും പ്രതിദിനം അഞ്ഞൂറോളം ഹിറ്റ്സുകളുടെ
ആഢ്യത്വ ഖ്യാതിയിലും അഭിരമിച്ചു കൊണ്ടു്  മന്ത്രവാദിനി സ്വതസിദ്ധമായ അവഞ്ജയോടെ
അയാളെ രൂക്ഷമായി നോക്കി. അതിനിടയില്‍ എന്തു സംഭവിക്കുന്നുവെന്നു വ്യക്തമാകുന്നതി
നു മുമ്പായി തന്‍ അന്തരീക്ഷത്തിലേക്കു ഉയര്‍ത്തപ്പെടുന്നതും കിടക്കയിലേക്കു വലിച്ചെറിയ
പ്പെടുന്നതും മന്ത്രവാദിനി തിരിച്ചാറിയാനല്പ സമയമെടുത്തു കൊണ്ടറിഞ്ഞു . കാരിരുമ്പിന്റെ
കരുത്തുള്ള പേശിക്കുള്ളില്‍ വിഹ്വലയായി ദുര്‍ബ്ബല തടസ്സങ്ങളെ അന്തസ്സാരശൂന്യമാക്കി
അടര്‍ത്തിയെറിയപ്പെട്ട തന്റെ ഗൌണിന്റെ തറയില്‍ വീണ ഞരക്കം മന്ത്രവാദിനിയറിഞ്ഞു
ഉദാസീനമായ നിശബ്ദതയെ ഭേദിച്ച തന്റെ രാക്ഷസ നിലവിളിയും മന്ത്രവാദിനിയറിഞ്ഞു.
ഒടുവില്‍  അവശതയുടെ മുനമ്പില്‍ നിന്നു കൊണ്ടു് മന്ത്രവാദിനി പുലമ്പി .
"താങ്കളെന്നെ ഇല്ലാതാക്കി. എന്റെ എഴുത്തെല്ലാം വെറും ട്രിക്കാണു്. ഞാനിതു വരെ
വരെ വെര്‍ജിനായിരുന്നു. താങ്കളെപ്പൊലൊരാള്‍ ഇങ്ങനെ പെരുമാറാരുതായിരുന്നു" . മന്ത്ര
വാദിനി പൊട്ടിക്കരഞ്ഞു. അയാള്‍ പറഞ്ഞു.
              "ഇവിടെ ഒന്നും സംഭവിച്ചില്ല. ഭവതി പ്രസ്താവിച്ചതു പോലെ സ്റ്റില്‍ യൂ ആര്‍ വെര്‍ജിന്‍
ചെക്ക് യുവര്‍ ക്ലോത്തു് ".
മീനാക്ഷി അതാണവരുടെ പേര്. കൈവിരലുകള്‍ കൊണ്ടു് പരതി ഗൌണും  മറ്റു വസ്ത്രങ്ങളും
തൊട്ടറിഞ്ഞു . കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റ് അത്ഭുതപരതന്ത്രയായി  അവള്‍ ചോദിച്ചു
"റിയലി ഇറ്റിസ് എ മാജിക്ക് ".  അയാള്‍  ചെറുതായി പുഞ്ചിരിച്ചു കൊണ്ടു് സാകൂതം അവളെ നോക്കി.
"ഒരു കാടന്‍ ചെന്നായയെ പോലെ എന്റെ മേല്‍ കുതിച്ചു ചാടി വീണു എന്നെ കടിച്ചു കീറി തിന്നു
കയായിരുന്നില്ലേ താങ്കളിത്രയും നേരം" . അവള്‍ കിതച്ചു കൊണ്ടു അയാളോടു ചോദിച്ചു.
  അയാള്‍ അതേ പുഞ്ചിരിയോടു കൂടി ഇല്ലായെന്നു തലയാട്ടി.
"പിന്നെന്തിനു അഭേദ്യമായ  എന്റെ സ്ത്രീത്വം കരുണരഹിതമായ അതിക്രമിച്ചു കടക്കലിന്റെ
രൂക്ഷതയെ അഭിമുഖീകരിച്ചതും ഞാന്‍ ദിഗന്തം പൊട്ടുമാറു നിലവിളിച്ചതും" .
അല്പ നേരം ആലോചനയില്‍ മുഴുകിയതിനു ശേഷം അയാള്‍ പറഞ്ഞു .
"നോക്കൂ മീനാക്ഷി എന്നെ അടിമുടി ഉലച്ച ഇന്ദ്രജാല പ്രകടനമായിരുന്നു ഇതു് . ഒരു ചെറിയ
അപഭ്രംശമുണ്ടായിരുന്നെങ്കില്‍ പോലും ഞാനെന്റെ ജാലവിദ്യാ പ്രകടനങ്ങള്‍ക്കു എന്നന്നേയ്ക്കു
മായി  വിരാമമിടുമായിരുന്നു . ഏതായാലും അതുണ്ടായില്ല . അറിഞ്ഞിട്ടല്ലെങ്കില്‍ പോലും ഭവതി
ഇതുമായി നല്ലതു പോലെ സഹകരിച്ചു".മീനാക്ഷി അയാളുടെ അരികിലേക്കു ചെന്നു. അവളുടെ
നീണ്ടു മൃദുലങ്ങളായ കൈവിരലുകളില്‍ വിരല്‍ കോര്‍ത്തു കൊണ്ടു്  അയാള്‍ പറഞ്ഞു.
ആരുമില്ലാത്തവനാണു ഞാന്‍ . ഒരു ഓര്‍ഫനെ പോലെ ആരോരുമില്ലാത്തവന്‍ .

                      ഹമ്മര്‍ വിശാലമായ ഒരു പറമ്പിനുള്ളില്‍ കടന്നു നിന്നു. "ഇറങ്ങു, ഇവിടെയാണു
എന്റെ അമ്മയുടെ ശരീരം അവസാന യാത്ര ചോദിച്ചു പോയതു് ". അയാളുടെ പിന്നാലെ വീണു
കിടക്കുന്ന പഴുത്തിലകളില്‍ ചവിട്ടി മീനാക്ഷി നടന്നു. വൃക്ഷങ്ങള്‍ നിബിഡമായി വളര്‍ന്നു നി
ല്ക്കുന്ന പറമ്പില്‍ അമ്മയുടെ ചിത കത്തിയമര്‍ന്ന ഒഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അയാള്‍
നിന്നു. മീനാക്ഷി തന്റെ അനുയാത്ര മതിയാക്കി അയാളെ തന്നെ ഉറ്റു നോക്കി. അയാള്‍ ഇരു
കൈകളും നെഞ്ചോടു ചേര്‍ത്തു പിടിച്ചു. മുമ്പൊരിക്കല്‍ ആമസോണ്‍ വനത്തിനുള്ളില്‍ ഭീമാ
കാരമായ പീച്ചു് മരത്തില്‍ ചാരി നിന്നു കൊണ്ടു് ഇതു ചെയ്തതാണു്. ഉറ്റ സ്നേഹിതനായ ശ്യാം
നന്ദന്‍ ഭയന്നു നിലവിളിച്ചു പോയി.
                     മീനാക്ഷി അയാളെ തന്നെ ഉറ്റു നോക്കി . സാവധാനം അയാളുടെ കൈകള്‍
ഷര്‍ട്ടിനുള്ളിലേക്കു കടന്നു. "മീനു ഇരു കൈകളും നീട്ടു ". അസ്വസ്ഥമായ യാഥാര്‍ത്ഥ്യത്തോടു
പൊരുത്തപ്പെട്ടു കൊണ്ടു് അവള്‍ ഇരു കൈകളും നീട്ടി. അയാളുടെ കൈകള്‍ നെഞ്ചിനുള്ളി
ലേയ്ക്കാഴ്ന്നിറങ്ങി. തിരികെ വലിച്ചെടുത്ത കൈകളില്‍ രക്തം കിനിഞ്ഞു കൊണ്ടിരിക്കുന്ന തുടരെ
തുടരെ തുടിച്ചു കൊണ്ടിരിക്കുന്ന അയാളുടെ ഹൃദയം. സ്തബ്ദയായി നില്ക്കുന്ന മീനാക്ഷിയു
ടെ നീട്ടിപ്പിടിച്ച കൈകളിലേക്കുഅതയാള്‍  സമര്‍പ്പിച്ചു .
                                             --------------------------------------



































                 



















7 comments:

  1. മാഷേ ഗദ്യം എഴുതുമ്പോള്‍ മാഷിന്റെ ഭാഷ ആകര്‍ഷകവും ശക്തിയുള്ളതും ആകുന്നതായി അനുഭവപ്പെടുന്നു ,ഈ തുടരന്‍ കഥാ ശ്രമങ്ങള്‍ ഇനിയും തുടരാം ,ആശംസകള്‍ ,:)

    ReplyDelete
  2. രമേശ്ജീ വളരെ നന്ദി. ആത്മവിശ്വാസത്തോടെ
    ഈ ഉദ്യമം ഞാന്‍ തുടരുന്നതാണു്. ബഹ്റിനില്‍
    നിന്നും നാട്ടിലേക്കു പോയ പ്രിയപ്പെട്ട അജിതു്
    ഇതെന്നു വായിക്കും.

    ReplyDelete
  3. മാഷേ വളരെ ഭംഗിയായി അവതരിപ്പിച്ചു...ഇനിയും എഴുതുക

    ReplyDelete
  4. രമേശ്‌ജി പറഞ്ഞ പോലെ. ശരിക്കും ശക്തവും
    ആകര്‍ഷകവുമായ ശൈലി.
    ഇനിയും തുടരുക ഈ കഥാകഥനങ്ങള്‍.

    ReplyDelete
  5. എന്റമ്മോ വല്ലാത്തൊരു ശൈലി തന്നെ ... കഥ പറിച്ചില്‍ വളരെ നന്നായി... ആശംസകള്‍..

    ReplyDelete
  6. അഭിപ്രായം കുറിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
    നന്ദി.

    ReplyDelete
  7. :)

    സണ്ണിച്ചായന്‍, ഞാന്‍ വൈകി..
    എങ്കിലും വായിച്ചൂന്നെ..

    ഒന്നും പറയാനില്ലാ, അഭിനന്ദനങ്ങള്‍, ഈ നോവലിന്റെ ആകര്‍ഷകത്വം അതിന്റെ പശ്ചാത്തലവും അവതരണരീതിയും തന്നെ, എന്നോ എവിടെയോ പറഞ്ഞിരുന്നു ഇത്..

    ആശംസകള്‍..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...