Sunday, November 13, 2011

രണ്ടു കവിതകള്‍


തിരിച്ചറിവു്
ഞാന്‍ പറയാന്‍ വിസ്മരിച്ചതും
അവള്‍ പറയാന്‍ ഉദ്യമിക്കാത്തതും
ഒന്നു തന്നെയെന്ന യാഥാര്‍ത്ഥ്യം
സമയത്തിന്റെ നീണ്ട
ഇടനാഴിയുടെ അന്ത്യത്തിലാണു
ഒടുവില്‍ , ഞങ്ങള്‍ തിരിച്ചറിഞ്ഞതു് .


ഭീകരപ്രവര്‍ത്തനം
പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തിലെ
ഭീകരപ്രവര്‍ത്തനം
ഒരു താലിച്ചരടിന്റെ
അധികാരത്തില്‍
അയാളവളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കു
നടത്തുന്നയശ്വമേധം
അവസാനിക്കുന്നതു
ഈ , ഭീകരപ്രവര്‍ത്തനത്തില്‍
അതു കഴിഞ്ഞു്
പല്ലുകളുടെയും, നഖങ്ങളുടെയും
സാധാരണ മുറിവുകളുമായി
അവള്‍ സജീവമാകുമ്പോള്‍
മനസ്സു് ഛിന്നഭിന്നമാണു് .





18 comments:

  1. രണ്ടും കൊള്ളാം. ആദ്യത്തേത് ഏറെ ഇഷ്ടമായി.

    ReplyDelete
  2. കവിതകൾ നന്നായി മാഷേ...വൈകിയുള്ള തിരിച്ചറിവുകളും യാന്ത്രികമായ ജീവിതങ്ങളും..

    ReplyDelete
  3. ഒടുവിൽ തിരിച്ചറിഞ്ഞല്ലോ. പ്രണയമില്ലാത്ത രതിയുടെക്രൌര്യവും. ഇഷ്ടമായി.

    ReplyDelete
  4. രണ്ടും ഇഷ്ടായി മാഷേ...

    ReplyDelete
  5. ആദ്യ കവിത ഇഷ്ടായി

    ReplyDelete
  6. നല്ല കവിതകൾ. രണ്ടാമത്തെ കവിത പ്രത്യേകിച്ചും ഒരു പരമാർത്ഥമാണെന്നു തോന്നി. പലരും ജീവിതം ഒരു Adjustment-ൽ കൊണ്ടു പോകുന്നു. പക്ഷേ Life is not an adjustment, it is understanding...

    ReplyDelete
  7. ഇഷ്ടമായി രണ്ടും..

    ReplyDelete
  8. രതിയില്ലെന്നും പുരുഷൻ പ്രതിസ്ഥാനത്താണ്.കടിച്ചുകീറുന്നവനും നിക്രിഷ്ടനും താങ്ങളും കവിതയിലിതാവർത്തിച്ചിരിക്കുന്നു.
    ആശംസകൾ

    ReplyDelete
  9. പല്ലുകളുടെയും, നഖങ്ങളുടെയും
    സാധാരണ മുറിവുകളുമായി
    അവള്‍ സജീവമാകുമ്പോള്‍
    നല്ല അര്‍ത്ഥമുള്ള വരികള്‍ ..ആശംസകള്‍

    ReplyDelete
  10. രണ്ടും ഇഷ്ടായി

    ReplyDelete
  11. നല്ല രണ്ടുകവിതകൾ

    ReplyDelete
  12. മനോഹരങ്ങള്‍.
    ഇടനാഴി ഒറ്റ വാക്കല്ലേ.

    ReplyDelete
  13. കവിതകള്‍ രണ്ടും ഇഷ്ടായി.
    പ്രത്യേകിച്ചും രണ്ടാമത്തേത്..!

    ReplyDelete
  14. ഫൗസിയ പറഞ്ഞതു ശരിയാണു്.
    തിരുത്തല്‍ വരുത്തിയിട്ടുണ്ടു്.

    ReplyDelete
  15. നല്ല വരികള്‍ . രണ്ടും ഇഷ്ടമായി.. http://kallivallivarthakal.blogspot.com/2011/11/blog-post_19.html

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...