Sunday, November 27, 2011

അവിടെയൊരയ്യപ്പന്‍





ജനപ്രതിനിധികള്‍
ചിലപ്പോള്‍ മാത്രം
സ്നേഹിക്കുകയും
അതിലധികം
വഴക്കു കൂടുകയും
ചെയ്തിരുന്ന
നീണ്ടു നിവര്‍ന്നൊരാ
വെള്ളക്കെട്ടിടത്തിന്റെ,
പാതയേരത്തെ
നടപ്പാതയോടൊട്ടി
കാവലാളായ
പച്ച ചായമിട്ട കമ്പി
മതിലിന്റെ
സിമന്റു തിട്ടയിലിരുന്നു
ആ, സായാഹ്നത്തിലും,

ചതുരവടിവൊത്ത
മുഖം ലഹരിക്കു
തീറെഴുതാതെ സദാ
മന്ദഹാസത്തോടെ
കടല്‍ത്തിരകളായി
വാഹനങ്ങളും,ജനങ്ങളും
ഒഴുകിപോകുന്ന
എംജി റോഡിനെ
നോക്കി കവി
 നിശബ്ദമൊരു
കവിത ചൊല്ലുകയല്ലേ ?

അനുസരണയോടെ
പിന്നോട്ടു  സമൃദ്ധമായി
വളര്‍ന്ന തലമുടിയിഴക-
ളില്‍ വിരലോടിച്ചു
മുറുക്കാന്‍ ചുവപ്പിന്റെ
തിളക്കമുള്ള
ചുണ്ടുകളിലൊരു
കുസൃതി വിളിച്ചു വരുത്തി
എന്റെ സൗഹൃദത്തി -
നായി കവി  കൈനീട്ടി

മഹാ ഭാഗ്യത്തിന്റെ
അപൂര്‍വ്വ വരദാനം
പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍
കിട്ടിയതൊരഞ്ചു രൂപ
വണ്ടിയിടിച്ചു മരിച്ച
ഹതഭാഗ്യന്റെ പോക്കറ്റിലും
കവി കണ്ടതു്
ഇതായിരുന്നല്ലോ
അപ്പോള്‍
എന്റെ കാഴ്ചകളിലിരുട്ടേകി
കടലില്‍ താണ
അസ്തമയ സൂര്യനായി കവി
ഒക്ടോബര്‍ ഇരുപത്തിയൊന്നു
കടന്നു പോയി, വര്‍ഷം
ഒന്നു കഴിഞ്ഞില്ലേ .












12 comments:

  1. aashamsakal............ pls visit my blog and support a serious issue..........

    ReplyDelete
  2. nannaitundu...........

    ReplyDelete
  3. ഒരിച്ചിരി വൈകിയെന്നാലും..ഈ അനുസ്മരണം നന്നായി..

    ReplyDelete
  4. ശ്രീ. അയ്യപ്പന്‍റെ കവിതകള്‍ എന്നും സ്മരിക്കപ്പെടുന്നത് കൊണ്ട് ഈ പോസ്റ്റ്‌ വൈകിയെന്ന അഭിപ്രായമില്ല.
    ജെയിംസ് മാഷേ, നന്നായി.
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. അയ്യപ്പസ്മരണിക നന്നായി. അതിലേറെ ഇഷ്ടമായി സത്യം വിളിച്ചോതുന്ന ആദ്യ വരികൾ.

    ആ വിവാദമെയിലിലൂടെയാണ് എനിക്കും ഈ പോസ്റ്റിന്റെ ലിങ്ക് കിട്ടിയത്. അങ്ങനെ മെയിലയച്ചതുകൊണ്ട് വായിക്കൂല്ലാ എന്ന വാശിയൊന്നും ഇല്ല എനിക്ക്. :)
    സമയം ഉണ്ടെങ്കിൽ എല്ലാം വായിക്കും.

    ReplyDelete
  6. നല്ല കവിത. മരിച്ചവന്‍റ പോക്കറ്റിലെ അഞ്ചുരൂപ. എപ്പോഴും മനസ്സില്‍ നിന്നും മായാത്ത ആ വരികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള ഈ കവിതയും നന്നായിരിക്കുന്നു

    ReplyDelete
  7. സമരണിക നന്നായി മാഷേ...തെരുവിൽ ഒടുങ്ങിയൊരു കവിത്വം...

    ReplyDelete
  8. അങ്ങനെ ഒക്ടോബര്‍ ഇരുപത്തിയൊന്നു കഴിഞ്ഞു പോയി അല്ലെ

    ReplyDelete
  9. അയ്യപ്പനെ ഓർത്തത് നന്നായി, ജോൺ,അയ്യപ്പൻ,മുല്ലനേഴി .. മലയാളിയുടെ ജൈവസ്പർശങ്ങൾ!

    ReplyDelete
  10. മലയാളകവിതയുടെ ഉപ്പാണ്‌ അയ്യപ്പന്‍. ഉചിതമായി ഈ വരികള്‍.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...