Monday, November 21, 2011

നിരജ്ഞാ പറയൂ


നിരജ്ഞാ ! പറയൂ
കൊടും ക്രൂരതയുടെ
കടും ശിലയായി
നിന്റെ മനസ്സെങ്ങിനെ
രൂപാന്തരപ്പെട്ടു
ഇരയുടെ
ദയ യാചിക്കും
നിലവിളി
നിന്റെ കാതുകളി -
ലെങ്ങിനെ
സംഗീത മഴയായി ,
കൊടു വാളിന്റെ
തിളങ്ങുന്ന വായ്ത്തല
വെട്ടിപ്പിളര്‍ത്തുന്ന
പച്ച മാംസത്തിന്റെ
പിടച്ചില്‍
നിനക്കെങ്ങിനെ
കണ്‍കുളിര്‍ക്കും
ഇഷ്ട കാഴ്ചയായി ,

തൂക്കു കയറിനെ
സ്വപ്നം കാണുന്ന
നിരജ്ഞന്റെ
ചിന്തകള്‍ ഭൂത കാല -
ത്തിലേക്കു മടങ്ങി
പുരുഷാരം തിങ്ങി
നിറയുന്ന മഹാ നഗരം
അവിടെ ,
പാതയോരത്തു
ഒരനാഥ ബാലന്‍
നിസ്സഹായനായി
കരഞ്ഞു തളര്‍ന്നു
നില്ക്കുന്നു
ആരുമതു കാണുന്നില്ല
ആരും തന്നെ .......

12 comments:

  1. തേങ്ങ ഒടച്ചു... നന്നായിട്ടുണ്ട്..

    ReplyDelete
  2. ശരിയാണ് ..ആരുമത് കാണുന്നില്ല ..

    ReplyDelete
  3. പാതയോരത്തു
    ഒരനാഥ ബാലന്‍
    നിസ്സഹായനായി
    കരഞ്ഞു തളര്‍ന്നു
    നില്ക്കുന്നു

    ReplyDelete
  4. ആരുമതു കാണുന്നില്ല
    ആരും തന്നെ .......

    ReplyDelete
  5. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....
    താങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......

    ReplyDelete
  6. കരഞ്ഞു തളര്‍ന്നു
    നില്ക്കുന്നു
    ആരുമതു കാണുന്നില്ല
    ആരും തന്നെ .......
    ശരിയാണ് ആരുമതു കാണുന്നില്ല

    ReplyDelete
  7. നന്നായിട്ടുണ്ട്. ഇതല്ലേ അന്നുപറഞ്ഞ ആ കവിത.?

    ReplyDelete
  8. JSP ചേട്ടാ, ശെരിക്കും ഉള്ളില്‍ തട്ടുന്ന വരികള്‍...

    ReplyDelete
  9. നല്ല വരികള്‍.. തീഷ്ണമായ ചിന്തകള്‍ .. കണ്ണ് തുറപ്പിക്കാന്‍ പോന്ന സന്ദേശം..

    ReplyDelete
  10. പല നിരജ്ഞനും പിന്നിൽ ഇതുപോലെ ആരും അറിയാത്തൊരു ഭൂതകാലം ഒളിഞ്ഞിരുപ്പുണ്ടാവും

    ReplyDelete
  11. കൊടും ക്രൂരതയുടെ
    കടും ശിലയായി
    നിന്റെ മനസ്സെങ്ങിനെ
    രൂപാന്തരപ്പെട്ടു

    nerkazhchakal tharunna varikal,,,, nannayi sir

    ReplyDelete
  12. 'കരുതലുള്ള സ്നേഹം' അതാണ്‌ ആവശ്യം.
    അതിനാദ്യം വേണ്ടത് പരിഗണിക്കുക എന്ന സാംസ്കാരികമാണ്‌.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...