Friday, December 29, 2023
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും
എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി
രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി
ഞ്ഞയുടൻ ഞങ്ങളിവരും കളിക്കാനായി ഇറങ്ങുക
യായി. അന്നു് വീടിനടുത്തുള്ള റോഡിനു അതിരിട്ടു
കടന്നു പോകുന്ന തോട്ടിനരികിൽ ഞങ്ങളെത്തി.
കൂടെ ജ്യേഷ്ഠന്റെ കൂട്ടുകാരനുമുണ്ട്. തോട്ടിൽ വേന
ലാണെങ്കിലും വെള്ളമുണ്ട്. അതിൽ മാനത്തു കണ്ണി
കൾ നിന്തിത്തുടിക്കുന്നു. തോട്ടിനു കുറുകെ ആളു
കൾക്ക് അപ്പുറവുമിപ്പുറവും പോകുന്നതിനായി
രണ്ടു തെങ്ങിൻ തടികൾ ചേർത്തിട്ട പാലമുണ്ടു് .
അവരിരുവരും തെങ്ങിൻ തടി പാലത്തിൽ കയറി
നടന്നു. ജ്യേഷ്ഠൻ തെങ്ങിൻത്തടി പാലത്തി
ലൂടെനടക്കുന്നതിനിടയിൽ എന്നോടു പറഞ്ഞു
നീ , കയറണ്ട വീഴും.
നീ കൊച്ചു കുട്ടിയല്ലേ ബാലൻസ് കിട്ടില്ല വീഴും കൂട്ടു
കാരൻ ജ്യേഷ്ഠനെ പിന്തുണച്ചു .
അവരിവുവരും പതുക്കെ പതുക്കെ ആ, പാലത്തിനു
മദ്ധ്യത്തലെത്തിയതും ക്ലോക്കിലെ പെൻഡുലം ആടു
ന്നതു പോലെ ജ്യേഷ്ഠൻ ആടുകയും പെട്ടെന്നു വലതു
വശത്തേക്കു മറിഞ്ഞു തോട്ടിൽ വീഴുകയും ചെയ്തു .
വീണ പാടെ ജ്യേഷ്ഠൻ തോട്ടിലെ വെള്ളത്തിൽ
മുങ്ങിതാണു. പെടുന്നനെ തല ഉയർന്നു .
ഞാൻ ഉച്ചത്തിലലറി
എടാ ! മേത്ത വലിച്ചുകയറ്റെടാ.
അന്തം വിട്ടു നില്ക്കുകയായിരുന്ന കൂട്ടുകാരൻ ജ്യേഷ്ഠന്റെ
തലമുടിയിൽ പിടിച്ചു വലിച്ചു കയറ്റി. അവിടെ നിന്നും
ഉടൻ തന്നെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി
വീടിനുള്ളിൽ കയറിയതും ഞാൻ ഉറക്കെ പറഞ്ഞു
അമ്മാ! അച്ഛാച്ചൻ കുളത്തിൽ വീണു് വന്നിരിക്കുന്നു.
എന്റെ വിളിച്ചു കൂവൽ കേട്ട് പരിഭ്രാന്തയായി വന്ന
അമ്മ യാതൊന്നും പറയാതെ ജ്യേഷ്ഠനെ ചേർത്തു
പിടിച്ചു കൊണ്ടു പോയി നല്ലതു പോലെ കുളിപ്പിച്ചു
തുവർത്തി. ഇതിനിടയിൽ നടന്ന കാര്യം അമ്മയോടു
ഞാൻ സവിസ്താരം പ്രതിപാദിച്ചു കഴിഞ്ഞിരുന്നു.
ജ്യേഷ്ഠനെ അമ്മ പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കു
മ്പോൾ ജ്യേഷ്ഠൻ പറഞ്ഞു
അമ്മാ ! ഇവൻ അവനെ മേത്തായെന്നു വിളിച്ചു
ഞാൻ ആകെ അന്ധാളിച്ചു പോയി. വിളിച്ചു
കൂവി രക്ഷക്കു സാഹചര്യമൊരുക്കുിയ എന്നെ
ക്കുറിച്ച് മേത്തായെന്നു വിളിച്ചെന്നപരാതിയണു്
ജ്യേഷ്ഠൻ ഉന്നയിച്ചിരിക്കുന്നത്.
അമ്മ ഗൌരവത്തിലെന്നെ നോക്കി . പിന്നെ
അടുത്തു വിളിച്ചു പറഞ്ഞു .ആരെയും ജാതി പറഞ്ഞ്
വിളിക്കരുത്.
എല്ലാവരും എന്തോ വിളിച്ചോട്ടേ. നമ്മളങ്ങിനെ വിളി
ക്കണ്ട. പേരുണ്ടല്ലോ .അതു വിളിച്ചാൽ മതി.
മൂത്തവരെ ചേട്ടായെന്നു വിളിക്കുക. ആരെയും ജാതി
പറഞ്ഞു വിളിക്കരുത്. എല്ലാവരും ഒന്നാണു്. കേട്ടോ
എന്റെ തലമണ്ടയ്ക്കകത്ത് ജാതിയെന്നു എഴുതിയതിനെ
അമ്മയുടെ വാക്കുകൾ പൂർണ്ണമായി മായ്ച്ചു കളഞ്ഞു
വെന്നു് എനിക്ക് പില്ക്കാലത്തു ബോദ്ധ്യമായി.
പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച ഒരു നാൾ
കുറച്ചു പേർ ഒരുച്ച സമയത്ത് എന്റെ ടേബിളിനരികിൽ
വന്നു് കുറച്ച് അപേക്ഷ ഫോറം നീട്ടി . അവർ ഒരു
രാഷ്ട്രിയ പാർട്ടിയുടെ സർവ്വീസ് സംഘടനാക്കാരാണു്.
എന്റെ പേരും അവരുടെ മാതൃസംഘടനയുടെ ഭരണ
ഘടനയും തമ്മിലുള്ള യോജിപ്പ് അവരിൽ പ്രതീക്ഷ
യുണർത്തിയതായി അവരുടെ ഭാവമാറ്റങ്ങളിലെ
സ്നേഹ സംപുഷ്ടതയിൽ നിന്നും ഞാനൂഹിച്ചു.
എനിക്കിതിൽ താത്പര്യമില്ല.
അതെന്താ നമ്മളൊരുമിച്ചു നില്കേണ്ടവരല്ലേ. നമ്മുടെ
സംഘടനയല്ലേ.ഇത്. അതിലെ പ്രധാനി സുവിശേഷ
വാക്യങ്ങളിലെ ശബ്ദസ്ഫൂടതയോടെ എന്നോടു പറഞ്ഞു.
ഇല്ല! എന്നെ കിട്ടില്ല. വളരെ തറപ്പിച്ചു തന്നെ ഞാൻ
പറഞ്ഞു. അവർ പിന്തിരിഞ്ഞു പോയി . സമാശ്വസ
ത്തോടെ എന്റെ തലമണ്ടയിൽ നിന്നും ഒരു വേണ്ടാത്ത
എഴുത്ത് അമ്മ മായ്ച്ചു കളഞ്ഞതിന്റെചിരസ്മരണയിൽ
ഞാൻ പിന്നെ മുഴുകി
Monday, March 7, 2022
പൂർണ്ണതയിൽ
നിശക്കും , നിലാവിനുമിടയിൽ
പൂർണ്ണത ഞാനിന്നറിഞ്ഞു
ഞരമ്പുകളിൽ പടർന്നു പടരുന്ന
ചെഞ്ചോരയിരമ്പലിന്നപ്പോൾ
ആയിരം കടലിൻ രുദ്രതാളം.
ശിലയുടെ കാഠിന്യമടർന്നു വീഴും
മെയ്യഴകിനുഷ്ണജലപ്രവാഹം
ഇട കലർന്നിഴുകി, നിറങ്ങളുടെ
ശ്വേത വർണ്ണ പരിണാമം
ഗുപ്ത രാഗങ്ങളീണമിട്ട മർമ്മരം
ഭഞ്ജിക്കുന്ന ലാസ്യ മൌനങ്ങൾ
മുക്ത മോഹം മൊത്തിക്കുടിക്കും
പ്രമഥ സ്വപ്ന ദ്രാക്ഷ രസം
ധന്യതയിൽ വന്യാഭിലാഷം
പടം പൊഴിച്ചിഴയുന്ന തല്പം
അതിലുന്മാദത്തിൻ കനലുകൾ
വിരിച്ചു ,ഞാനൊന്നുറങ്ങീടട്ടെ.
Saturday, January 8, 2022
വിദേശത്തെ മകൻ
വംഗദേശത്തിന്റെ അതിർത്തിയിൽ റോന്തു
ചുറ്റുന്ന പതിവു് ഉപജീവനമാർഗ്ഗത്തിനിടയിൽ
വിരസവും മനംമടുപ്പിക്കുന്നതുമായ വിജനത
യിൽ ഗോപാലകൃഷ്ണനു് ഏക ആശ്വാസമാണു്
അജ്മൽഖാന്റെ ചെറിയ ചായക്കട. അതിർത്തി
കടന്നു് ബംഗ്ലാദേശികളും അവരുടെ ആടുകളും
എത്തുന്നതു് തടയുക ജാഗരൂകമായ പ്രവൃത്തി
തന്നെയാണു്. ആത്മാർത്ഥതയുള്ള ഒരു
അതിർത്തി രക്ഷാ ഭടന്റെ കർമ്മനിരതക്കു
കോട്ടം തട്ടാതെയാണു് ഗോപാകൃഷ്ണൻ തന്റെ
ജോലി നിർവ്വഹിക്കുന്നതു്. ബംഗ്ലാദേശികളെ
വിരട്ടി അതിർത്തിയ്ക്കപ്പുറത്തേക്കു് അയയ്
ക്കുന്നതു പോലെ എളുപ്പമല്ല അവരുടെ ആടു
കളെ അതിർത്തിയ്ക്കപ്പുറത്തേക്കു് ആട്ടിത്തെ
ളിച്ചു വിടേണ്ടതു്. ബംഗ്ലാദേശല്ല ഇത് ഇൻഡ്യ
യാണു് എന്നു് ആടുകളോടു പറഞ്ഞിട്ടു് എന്തു
കാര്യം. രണ്ടു രാജ്യങ്ങളിലേയും പച്ചിലകൾക്ക്
അടുകളെ സംബന്ധിച്ചു് ഒരേ രുചി തന്നെ
യാണു്. സ്ഥലം മാറ്റം കിട്ടി വന്നിട്ടു് ഒരു മാസ
ത്തിനിടയിൽ ആടുകളുടെ അതിക്രമിച്ചു കട
ക്കലിനെതിരെയാണു് ഗോപാലകൃഷ്ണന്റെ
കർമ്മനിരത പരീക്ഷണ വിധേയമായതു്.
അന്നും ആടുകളെ പണിപ്പെട്ടു് പിന്തിരിപ്പിച്ച
ക്ഷീണമകറ്റാൻ ഒരു ഗ്ലാസ് സുലൈമാനി
കുടിക്കാനായി ഗോപാലകൃഷ്ണൻ അജ്മൽ
ഖാന്റെ ചായക്കടയിലെത്തി. ഉപചാരം പറഞ്ഞു്
ചായ ഓർഡർ ചെയ്തപ്പോഴാണു് ഗോപാല
കൃഷ്ണൻ അജ്മൽഖാന്റെ വേഷവിധാനം ശ്ര
ദ്ധിച്ചതു് . പുതുപുത്തൻ ടീഷർട്ടും ബർമുഡ
യുമാണു് അയാൾ ധരിച്ചിരിക്കുന്നതു്. സാധാ
രണയായി അഴുക്കു പിടിച്ച കൈയ്യുള്ള വെള്ള
ബനിയനും കഴുകിയാൽ വെള്ള നിറം ലഭിക്കു
മെന്നു് ഉറപ്പിക്കാവുന്ന പൈജാമയും ആണു്
അയാളുടെ വേഷം . ഗോപാലകൃഷ്ണൻ ഹിന്ദിയും
അറിയാവുന്ന ബംഗാളിയും കൂട്ടിക്കലർത്തി
അജ്മൽ ഖാന്റെ വേഷ വിധാനത്തെ
പ്രശംസിച്ചു. സുലൈമാനി നിറച്ച സ്റ്റീൽ ഗ്ലാസു്
ഗോപാലകൃഷ്ണനു നേരെ നീട്ടി പ്രശംസിച്ചതിന്റെ
സംതൃപ്തി ഒരു വിടർന്ന പുഞ്ചിരിയിലൊതുക്കി
അജ്മൽഖാൻ ഗോപാലകൃഷ്ണനോടു പറഞ്ഞു
എന്റെ മകൻ വെളിയിലാണു്. അവധിക്കു
നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്നതാണു്.
എവിടെയെന്ന ഗോപാലകൃഷ്ണന്റെ ചോദ്യഭാവ
ത്തിനു് ഉത്തരമായി അയാൾ കൂട്ടിച്ചേർത്തു.
കേരൾ, ത്രിവെന്ത്രം.
ദുബായി, സൗദി,കുവൈറ്റ് എന്നൊക്കെ വിചാരിച്ച
ഗോപാലകൃഷ്ണൻ അതു കേട്ടു് ഡൈനാമിറ്റ് പൊട്ടി
ത്തെറിച്ച സംഭവസ്ഥലത്തെന്ന പോലെ നിന്നു
പോയി .
ഇതിനിടയിൽ രണ്ടു ചെറുപ്പക്കാർ അവിടെ
യെത്തി. അജ്മൽ ഖാൻ ഗോപാലകൃഷ്ണനോടും
അവിടെ ചായകുടിയ്ക്കാനെത്തിയ മറ്റുള്ളവ
രോടുമായി ആ, ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി
പറഞ്ഞു . അവധിക്കു വന്ന എന്റെ മകനും
കൂട്ടുകാരനുമാണു്. ആ ചെറുപ്പക്കാർ എല്ലാ
വരെയും നോക്കി, പിന്നെ ഹസ്തദാനം
ചെയ്തു. എന്നിട്ടു് മലയാളത്തിൽ സംസാ
രിച്ചു തുടങ്ങി .അജ്മൽഖാനും മറ്റുള്ളവരും
അവരുടെ സംസാരം മനസ്സിലാകാതെ
അഭിമാന വിജൃംഭൃതരായി ആ ,ചെറുപ്പ
ക്കാരെ നോക്കി നിന്നു. ചെറുപ്പക്കാർ രണ്ടു
പേരും മലായളത്തിൽ സംഭാഷണം തുട
രുകയാണു് . ഇടയ്ക്ക് തങ്ങൾ സംസാരി
ക്കുന്ന ഭാഷ മറ്റാർക്കും പിടികിട്ടാത്തതിന്റെ
ഗരിമയോടെ ചെറുപ്പക്കാരിരുവരുംതാനുൾ
പ്പെടെ അവിടെ കൂടി നില്ക്കുന്നവരെ സാഭി
മാനം നോക്കുമ്പോൾ ഗോപാലകൃഷ്ണൻ
കേരൾ ,ത്രിവെന്ത്രം എന്നു് പലവട്ടം മനസ്സി
ലുരുവിട്ടു.
Friday, January 29, 2021
കാട്ടു നീതിയിലെ ചർമ്മ സ്പർശം
സ്ത്രീയുടെയും പുരുഷന്റെയും വികാര സാഫ
ല്യത്തിന്റെ ചേർച്ച വ്യതിയാനങ്ങൾ നമ്മുടെ
നിയമ വിദ്യാഭ്യാസത്തിലെ കരിക്കുലത്തിൽ
പ്രാധാന്യത്തേോടെ ഉൾപ്പെടുത്തേണ്ടിയി
രിക്കുന്നു. കാമശാസ്ത്രം ഏതെങ്കിലും ഒരു
സെമസ്റ്ററിൽ പഠിപ്പിച്ചാൽ നമ്മുടെ നീതി
ന്യായ വ്യവസ്ഥിതിയിൽ കാലാനുസൃതമായ
ശാസ്ത്രീയ വിധിന്യായങ്ങൾ ലൈംഗിക
പീഡന വ്യവഹാരങ്ങളിൽ ഉണ്ടാകാൻ പര്യാ
പ്തമാകും.
നഗ്നത മറയ്ക്കുന്നതിനാണു് നമ്മൾ വസ്ത്രം
ധരിക്കുന്നതു്. അതൊരു സംരക്ഷണ പ്രക്രിയ
യാണു്. ശരീരം മൃദുലവും, മാംസളവുമായതി
നാൽ വസ്ത്രം കനം കുറഞ്ഞതും ശരീരത്തെ
ആവരണം ചെയ്തിരിക്കുന്ന ചർമ്മത്തിനു
വഹിക്കാനാകുന്ന ഭാര ഘടനയുള്ളതുമാണു്.
അതിനാൽ വസ്ത്രത്തിൽ അനുഭവപ്പെടു
ന്ന യാതൊരു സ്പർശവും ശരീരത്തിലേക്കു
അതേ ഗുരുത്വയവസ്ഥയിൽ വിനിമയം
ചെയ്യപ്പെടും. ബ്ലൗസ് എന്ന വസ്ത്രത്തിനു
മുകളിലൂടെ സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്ന
ഒരു കാമ മോഹിതന്റെ പ്രവൃത്തി ഇതിനാൽ
തന്നെ ലൈംഗികാതിക്രമമയി തന്നെ ആ ,
സ്ത്രീ പരാതിപ്പെട്ടാൽ പരിഗണിക്കേണ്ടത്.
മറ്റൊരു വസ്തുത ഈ കടന്നാക്രമണത്തിലൂടെ
അയാൾക്കുണ്ടാകുന്ന ലൈംഗിക സുഖത്തെ
ക്കുറിച്ചാണു്.ബ്ലൗസ് ഇടാത്ത പയോധര സ്പർശ
ത്തിന്റെ ലിംഗ രസനീയത തന്നെയാണു് ഇവിടെ
അയാൾക്ക് അനുഭവേദ്യമാകുന്നത്.
സുര സന്തോഷ മൂർദ്ധന്യതയിൽ ആഹാ!
എന്നു അയാളുടെ ഉള്ളിൽ ശബ്ദമുയരും.
ഇവിടെ ഉടുതുണി ഉണ്ടോ ഇല്ലയോ എന്ന വേർ
തിരിവു് അയാൾക്കൊരു പ്രശ്നമേയല്ല.
എന്തെന്നാൽ സംഭവിച്ചിരിക്കുന്നതു്
അയാളെ സംബന്ധിച്ച് കാമ സാഫല
തയാണു്. ഇത്തരക്കാർക്ക് അതിനു്
വിവസ്ത്രയായ സ്ത്രീ ശരീരത്തിന്റെ ആവ
ശ്യമേയില്ല .ഈ സാധാരണ രതി വ്യഖ്യാനം
പോലും മനസ്സിലാക്കാതെയാണു് ചർമ്മത്തിൽ
തൊട്ടാലേ പീഢനമാകൂയെന്ന നിയമ പീഠ
ത്തിന്റെ കണ്ടെത്താൽ . ഇതാണു പീഢന
നീതി സംരക്ഷണത്തിന്റെ കീഴ് വഴക്കമെങ്കിൽ
പണ്ടു കാലത്തു കാറിന്റെ ടയർ പഞ്ചാറാകു
മ്പോൾ വീലുയർത്തനുപയോഗിക്കുന്ന
യാത്രാ വാഹനങ്ങളിലെ ഉപകരണത്തിന്റെ
പേരിലുള്ള പീഢനം വസ്ത്രധാരണത്തി
ന്റെ ആനുകൂല്യത്തിൽ അതല്ലാതാകുമല്ലോ.
ചർമ്മത്തിൽ തൊട്ടാലും വസ്ത്ര
ത്തിൽ തൊട്ടാലും മാറിടത്തിൽ പിടിക്കുന്നത്
ആ, പ്രക്രിയ നടത്തുന്ന ആളിനെ സംബന്ധി
ച്ച് ഒരേ ഉച്ഛസ്ഥായിയിലുള്ള രതി പ്രക്രിയ
യാണു്. ഇതൊരു പരാതിയായാൽ ലൈംഗി
കാതിക്രമത്തിനുള്ള നിയമനടപടികളിൽ
വസ്ത്രം , ചർമ്മം എന്ന വേർതിരിവില്ലാതെ
വിധി പറയണം . നിറയെ ടിഷ്യുകളാൽ
സമ്പന്നമായ ഈ ശരീരവയവത്തിനു മു
കളിൽ ആയസ കവചമുണ്ടെങ്കിൽ പോലും
സ്പർശനമറിയാൻ കഴിയും.
ഒരു വ്യക്തിയുടെ ലൈംഗിക അവയവ
ത്തിൽ സമ്മതമില്ലാതെ തൊടുന്നതു്
കുറ്റകരം തന്നെ . അതിനു വസ്ത്രം മുക
ളിലുണ്ടോ ഇല്ലയോ എന്നെക്കെ കണ്ടെത്തി
തീരുമാനമെടുക്കരുത്. വിധി പറയരുത്.
Sunday, October 25, 2020
മയിൽപ്പീലിക്കാരൻ
നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ
കേൾക്കുമൊരു നാൾ
,നീ
നീന്തി നീ, നിവർന്നു,
ശിരസ്സു പൊന്തിച്ചു; മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
സൌവ്വർണ്ണയിണകൾ ;
ക്ഷണം, ഇളകി വീണിടുമോ?
നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ,
ശാരിക വളയത്തിൻ
ചെന്നിണച്ചാരുത താമര
ചേവടി , താളത്തിൽ
ആട്ടിയും, കോലക്കുഴലു
ഈണത്തിൽ മീട്ടിയുമവി -
ടൊരു, മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
Monday, August 3, 2020
നിലവിളി
ഞാൻ കാത്തിരിക്കുന്നു
സൂര്യനും ചന്ദ്രനും എന്നും
എന്റെ ആകാശത്തിനു
മീതെ കൂടെ കടന്നു പോകും
ഋതുക്കളും വർഷങ്ങളും
വന്നു പോകുന്നു
ഞാൻ കാത്തിരിക്കുന്നു
ആഹ്ളാദ സല്ലാപങ്ങളുടെ
ശബ്ദഘോഷങ്ങൾ
എന്റെ അതിരുകളിൽ
നിശബ്ദരായി തളർന്നു വീണു
ഒരു മിന്നായം പോലെ
വന്നു പോയ പ്രണയിനിയുടെ
കുളിപ്പിന്നൽ കെട്ടിലെ
തുളസി ദളം അകലെയായി
അടർന്നു വീണു കിടക്കുന്നു
കൈവെള്ളയിൽ നിന്നും
ഊർന്നു വീണു മറഞ്ഞ
സാധിതപ്രായമാകേണ്ട
പ്രതീക്ഷകളുടെ ചാരത്തിലൂടെ
ഒരു നിലവിളി
എന്നെ തേടി വരുന്നു
ഞാൻ കൈകൾ നീട്ടി
നിലവിളിയെ സ്വീകരിച്ചു
Saturday, July 11, 2020
നീലക്കടമ്പ്
നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ നീ
കേൾക്കുമൊരു നാൾ
നീന്തി നീ നിവർന്നു,
ശിരസ്സു പൊന്തിച്ചു മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
കുംഭയിണകൾ ; ക്ഷണം
ഇളകി വീണിടുമോ?
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ നീ
കേൾക്കുമൊരു നാൾ
നീന്തി നീ നിവർന്നു,
ശിരസ്സു പൊന്തിച്ചു മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
കുംഭയിണകൾ ; ക്ഷണം
ഇളകി വീണിടുമോ?
നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ
ശാരിക വളയത്തിൻ
ചെന്നിണച്ചാരുത താമര
ചേവടി , താളത്തിൽ
ആട്ടിയും, കോടക്കുഴലതു
ചെന്നിണച്ചാരുത താമര
ചേവടി , താളത്തിൽ
ആട്ടിയും, കോടക്കുഴലതു
യിണത്തിൽ മീട്ടിയുമവി -
ടൊരു മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
ടൊരു മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
Top of Form
Tuesday, July 7, 2020
കൊടുങ്കാറ്റിനെ കൊതിച്ചു്
നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്
അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയാകും
കണ്ണുകൾ പതിയെ
പാതിയടയുമ്പോൾ
ഉതിരുന്ന നെടുവീർപ്പിൽ
പാറിയകലുന്നതു വിളിപ്പേര്
ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
ഇണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .
Wednesday, June 17, 2020
ശോണ പുഷ്പം
ഓരോരോ
രാഗസ്പന്ദനങ്ങൾക്കൊപ്പം
സ്വന്തമെന്നു കരുതിയെൻ,
നെഞ്ചോടു
ചേർത്തെത്ര നിറുത്തിയന്നു നിന്നെ
ഏതേതാ കാര്യകാരണങ്ങളാൽ
നഷ്ടപ്പെടുന്നതിന്നാത്മ നൊമ്പരം,
തീക്കാറ്റിനേക്കാളെത്രയോ തീക്ഷ്ണം.
ആയിരാമായിരമാളുകൾക്കിടയിലുംചേർത്തെത്ര നിറുത്തിയന്നു നിന്നെ
ഏതേതാ കാര്യകാരണങ്ങളാൽ
നഷ്ടപ്പെടുന്നതിന്നാത്മ നൊമ്പരം,
തീക്കാറ്റിനേക്കാളെത്രയോ തീക്ഷ്ണം.
ഏകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർവ്വം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായെരു പകൽകിനാവിന്റെ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നു പിന്നെ ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്ന സ്മരണകളോ
വല്ലാതെയമർത്തൂ , ജീവിതകണ്ഠനാളം
നശ്വരമാമീ യാത്ര തീരും
മാത്രയിലന്നേ-
രമെന്നുടെ
നിശ്ചേതനയിൽ , തരിവള
യിട്ട കൈകളോയിമ്പത്തിൽ,
പ്രാണ
നാദമുതിർക്കവേ, ഒരു
പനിനീർ പൂവു്
വീണിടാമൊരുത്തുള്ളി കണ്ണീരിൽ മുങ്ങി
അന്നേരമെൻ ഹൃത്തിൽ നിന്നുമുയരും
സുഖമല്ലേ ! സഖിയെന്ന , നിനാദം.
സുഖമല്ലേ ! സഖിയെന്ന , നിനാദം.
അന്നേരമെൻ ചിന്തയിൽ
മുളച്ചീടും
ആത്മനിർവൃതി തൻ ശോണ
പുഷ്പം .
Thursday, May 21, 2020
ലാസ്യവിരുന്നു്
തെളിഞ്ഞുവല്ലോ, നിന്നിൽ
ഭാവലാസ്യ ദീപങ്ങൾ
ഏതന്തർദ്ദാഹമാണാ
മിഴികളിലുതിരൂ !
അഞ്ചു പുഷ്പ ശരങ്ങൾ
വീണൂ, മതിമോഹിനി
നിൻ ലാസ്യപുഷ്പശരം
രണമിതു ജയിച്ചു
നിൻ ദേഹഭാഷയിലെ
രൂപകമായിന്നുമാ
ലാസ്യഭാവം നിറഞ്ഞു,
നിന്നെയലങ്കരിപ്പൂ
നെഞ്ചിലെ കരിങ്കല്ലുമിതു
പൂവാക്കി മാറ്റിയമലെ
നിൻ ലാസ്യഭാവത്തിൻ
ഇന്ദ്രജാലമിന്നെന്നെ
ലലാടം കപോലത്തിൽ
കുങ്കുമം പൂശിടുന്നു
നിൻ ലാസ്യ വിരുന്നിലെ
ഒരു അമൃതവിഭവം.
Saturday, May 2, 2020
Saturday, March 16, 2019
ഇംഗ്ലീഷു സംസാരിക്കുന്ന മലയാളി
സർക്കാർ ജീവനക്കാരായ അവിവാഹിതർക്ക് വീടു വാടകയ്ക്ക് കൊടുക്കുന്നതു് അല്പം സൂക്ഷി
ച്ചാകണമെന്നു് പലരും ഉപദേശിച്ചിട്ടും ഉമ അതത്ര കാര്യമാക്കിയില്ലായിരുന്നു .എന്നാൽ
ഇപ്പോൾ ആ, പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്നു് ഉമയ്ക്കു ബോദ്ധ്യമായി .വീടിന്റെ
പരിസരം മുഴുവൻ ചപ്പു ചവറുകൾ സമൃദ്ധമായി നിറഞ്ഞു കിടക്കുന്നു. അടുക്കള മാലിന്യം
ഉൾപ്പെടെയുള്ള മാലിന്യങ്ങളും അവയുടെ കൂട്ടത്തിലുണ്ടു് . കൊറ്റി കഴുത്തു നീട്ടി നോക്കുന്നതു
പോലെ ബീയർ ബോട്ടിലുകൾ അനവധിചപ്പുചവറുകളോടു താതാത്മ്യം പ്രാപിച്ചു്
ഉയർന്നു നില്ക്കുന്നു. ഉമ കെട്ടിടത്തിനുചുറ്റും വിഹഗ വീക്ഷണം നടത്തി അടുക്കള
ഭാഗത്തെത്തി . അടുക്കളയുടെ പുറത്തേക്കുള്ളവാതിൽ തുറന്നു് രണ്ട് അന്തേവാസികൾ
പുറത്തേക്കു വന്നു. ഉമയെ അവരിരുവരും അഭിവാദ്യം ചെയ്തു . ഉമ അവരെ സൂക്ഷിച്ചു
നോക്കി . ആ , നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയാവാം അതിലൊരാൾ പറഞ്ഞു
ഞാൻ ലീവിലാണു് മാഡം .
ചോദ്യഭാവത്തിൽ ഉമ മറ്റേയാളിനെ ഉമനോക്കുന്നതിനിടയിൽ മറുപടി വന്നു.
ഞാൻ അല്പം നേരത്തെ വന്നു.
ഉമ വാച്ചിലേക്കു നോക്കി . ഉച്ചയ്ക്ക് പന്ത്രണ്ടര കൊള്ളാം ഉമ അല്പം ഉറക്കെ തന്നെ പറഞ്ഞു.
എന്നിട്ടു കൂട്ടിച്ചേർത്തു ഹെൽത്ത് ഡിപ്പാർട്ടുമെന്റിലെയും, ലോക്കൽ അഡ്മിനിട്രേഷനിലെയും
ആളുകൾ ഉണ്ടായിട്ടാണു് എന്റെ വീടിനു ഈ ഗതി വന്നതു്. അയൽവാസികളുടെ പരാതി കേട്ടു മടുത്തു.
ഉമ അതു പറഞ്ഞു തീർത്തതും അടുക്കള ഭാഗത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടി
ന്റെ ഉടമസ്ഥൻ മതിലിന്നപ്പുറത്തുനിന്നും ഇംഗ്ലീഷിൽ ശകാരവർഷം ആരംഭിച്ചു. കൂടി
ക്കിടക്കുന്ന മാലിന്യകൂമ്പാരത്തിൽ നിന്നുംദുർഗ്ഗന്ധം വമിക്കുകയും അതിൽ കുടിയിരിക്കുന്ന
കൊതുകുകൾ സന്ധ്യ കഴിഞ്ഞാൽ തന്റെവീടിനകത്തേക്കു വന്നു് എല്ലാവരെയും കടിക്കുന്നു
എന്നെക്കെയായിരുന്നു അയാളുടെ ശകാരവർഷത്തിന്റെ സംഗ്രഹം. ആവശ്യത്തിനു വേണ്ട,
ആംഗ്ലേലയ നിഘണ്ടുവിലെ ശകാര പദങ്ങളുംവാക്യങ്ങളും അയൾ ഉപയോഗിച്ചു. മലവെള്ള
പാച്ചിൽ പോലെയുള്ള അയാളുടെ ശകാരം ശമിച്ചപ്പോൾ ഉമ മതിലിനോടു ചേർന്നു നിന്നു
പറഞ്ഞു..
സർ അങ്ങൊരു മലയാളിയാണു് . മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ ഞാനിതെല്ലാം മുഖവിലയ്ക്കെടുക്കുകയും നേരിൽ കണ്ട് സംസാരിക്കുകയും ചെയ്യുമായിരുന്നു.
അതോടെ അയാൾ ശകാര വർഷം നടത്തി വീടിനകത്തേക്കു കയറി . പിറ്റേ ദിവസം
ചവറെടുത്ത കൊണ്ടു പോകാൻ ആളുമായി വരാമെന്നു് അന്തേവാസികളോടു പറഞ്ഞ്
ഉമ മടങ്ങി .
പിറ്റേദിവസം ബധിരനും മൂകനുമായ ഒരു ജോലിക്കാനുമായിട്ടു് ചവറുകളെടുത്തു മാറ്റാൻ
ഉമയെത്തി. അന്നു് ഫുഡ് പോയസൺ പിടി പെട്ട രണ്ടു ജീവനക്കാരും രാത്രി ഷിഫ്റ്റ് ജോലി
യുള്ള മൂന്നു ജീവനക്കാരും അവിടെയുണ്ടായിരുന്നു.ജോലിക്കാരൻ , കൊണ്ടു വന്ന ചാക്കുകളിൽ
ചവറുകൾ നിറയ്ക്കുന്ന ജോലിയിൽ വൃപൃതനായി.ഉമ ചവരു നീക്കത്തിനു മേൽ നോട്ടം വഹി
ക്കുന്നതിനിടയിൽ അവശ്യമായ നിർദ്ദേശങ്ങൾ ജോലിക്കാരനു നല്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഇന്നലെ ഇംഗ്ലീഷിൽ ശകാരവർഷം വന്ന മതിലിന്റെ ഭാഗത്തേക്കു ഉമ ശ്രദ്ധ പതിപ്പിച്ചു . കടലാസു കൂമ്പാരം ഒരുചാക്കു നിറയെ ജോലിക്കാരൻ നിറച്ചു . അതിൽ കെട്ടു കണക്കിനു,സംഘടനാ നോട്ടീസു് കണ്ടതും ഉമ ജോലിക്കാരനെ സഹായിക്കുവാൻ കൂടിയ
അന്തേവാസികളോടു ചോദിച്ചു .
ഒഫീസ് പണിയെ ഒരു സുമാറില്ലാതെയാണു ചെയ്യുന്നതു് .സംഘടനാ പണിയും അങ്ങനെ
യായോ?
അപ്പോഴാണു് ഇന്നലെ ഇംഗ്ലീഷു ശകാര വർഷം ഉയർന്നു കേട്ട ഭാഗത്തായി ഒരുപുരുഷ
ശിരസ്സ് പ്രത്യക്ഷപ്പെട്ടതു് ഉമയുടെ ശ്രദ്ധയിൽ പെട്ടതു്. ഇതാണു് ഇംഗ്ലീഷു സംസാരിക്കുന്ന
മലയാളി. ഉമ മനസ്സിൽ പറഞ്ഞു . അതിനിടയിൽ അയാൾ പറഞ്ഞു തുടങ്ങി . ഇംഗ്ലീഷിൽ
തന്നെ. നിങ്ങൾക്ക് ഈ വീട് നേരെ കൊണ്ടു പോകാനാകില്ലെങ്കിൽ പൂട്ടിയിട്ട് വേറെ പണി നോക്കുക. ഇവിടെയുള്ള ശപ്പന്മാരെ അടിച്ചോടിക്കേണ്ടി വരും എന്നു തുടങ്ങി കടുത്ത ഇംഗ്ലീഷു്
അസഭ്യങ്ങൾ വരെ അയാളുടെ നാവിൽ വിളയാടി .ഉമ പതിവു പല്ലവി തന്നെ ആവർത്തിച്ചു.
മലയാളിയായ താങ്കൾ മലയാളത്തിൽ സംസാരിക്കൂ. അപ്പോൾ മറുപടി പറയാം
അപ്പോൾ മലയാളത്തിനു നേരെയായി അയാളുടെ ആക്രോശം . പുഴു പോലെ ലിപിയു
ള്ള ഭാഷയെ തനിക്കിഷ്ടമല്ലെന്നും ഇംഗ്ലീഷറിയാത്ത നിങ്ങൾ സംസ്ക്കാരമില്ലാത്ത ബാർബേറിയാനാണെന്നും അയാൾ ഇംഗ്ലീഷിൽ പറഞ്ഞു . ഉമ ഒന്നും മിണ്ടാതെ ജോലിക്കാ
രനു നിർദ്ദേശങ്ങൾ കൊടുക്കുന്നതിനിടയിൽ അയാൾ സ്റ്റൂളിന്റെ മുകളിൽ കയറി നിന്നാണു് മതിലിനപ്പുറം നിന്നു് സംസാരിക്കുന്നതെന്നും അതിനാലാണു് അയാളെ തനിക്കു കാണാ
നാകുന്നതെന്നും മനസ്സിലാക്കി.അയാൾ സർവ്വ ശക്തിയെടുത്ത് ഉമയുടെ നിസ്സംഗതയെ ഇംഗ്ലീ
ഷിൽ അപലപിച്ചു. അതിനിടയിൽ അയാളുടെ ശിരസ്സ് മതിലിന്നപ്പുറത്തു നിന്നും അപ്രത്യക്ഷ
മായി.സ്റ്റുളോടു കൂടി അയാൾ നിലം പതിക്കുന്ന ശബ്ദം ഉമ കേട്ടു .
അതോടൊപ്പം അയ്യോ ഒടി വായേ എന്നെ രക്ഷിക്കണേയെന്ന അയാളുടെ നിലവിളിയും ഉമ
കേട്ടു . അതു കേട്ട് ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കാൻ തുനിഞ്ഞ അന്തേവാസികളെ ഉമ തട
ഞ്ഞു.
ഉമ മതിലിനു സമീപം ചെന്നു് ചോദിച്ചു .
സർ എന്തു പറ്റി
കാലിന്നൊടുവുണ്ടെന്നാ തോന്നുന്നതു്.
ഇതിനിടയിൽ വീട്ടുകാർ അയാളെ താങ്ങിയെഴുന്നേല്പിച്ച് ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുക്കം തുടങ്ങി. എന്റമ്മോയെന്ന അയാളുടെ നിലവിളി മതിലിന്നപ്പുറത്തു നിന്നും
അപ്പോഴും ഉമയുടെ കാതുകളിലെത്തി.
Wednesday, October 24, 2018
മിന്നലൊളി
ശലഭങ്ങൾ പറക്കുന്ന നഗരത്തിൽ
പോക്കുവെയിലൊഴിയുന്ന മാളികയിൽ
പ്രണയത്തിന്നഗ്നിജ്വാല പകുത്തു
തന്നുയിന്നാ, കുളിരിന്റെ പ്രാണനെടുക്കാം
മിഴികളിൽ പൂത്ത പൂവിറുത്തു കോർത്തു
ഹൃദയത്തിന്നൊരു മലർമാല ചാർത്താം
കവിളിലെ ചെഞ്ചായം ചോർത്തി ,
കവിതയിലൊരു ശോണ വർണ്ണമേകാം
ഒരു പൂവള്ളിയായി പടർന്നു , പടർന്നു
ഒരു മാമരമാക്കീയെന്നെ നീയമലേ !
പതുങ്ങി പതുങ്ങി പൌർണ്ണമി വന്നു
ജാലകച്ചില്ലിലൂടെത്തി നോക്കുന്നു
വിരിപ്പിനുള്ളിലൊളിച്ചെന്നു കരുതി ,
നമ്മളെ കണ്ടു പിടിക്കാൻ കാറ്റു വന്നു
ഉറങ്ങാതെ കണ്ണുനട്ടു കിടക്കും നിന്നെ-
യെൻ , പ്രാണനിൽ കിടത്തിയുറക്കാം
ചിറകു കുടഞ്ഞുയർന്നല്ലോ മോഹഭംഗം
സ്വപ്നപേടകമോ വീണു താഴെ,താഴെ
ഒരു നെടുവീർപ്പിട്ടു പോയ് മറഞ്ഞുടൻ
ഒരു ജീവിത സ്വപ്നത്തിൻ മിന്നലൊളി .
ജാലകച്ചില്ലിലൂടെത്തി നോക്കുന്നു
വിരിപ്പിനുള്ളിലൊളിച്ചെന്നു കരുതി ,
നമ്മളെ കണ്ടു പിടിക്കാൻ കാറ്റു വന്നു
ഉറങ്ങാതെ കണ്ണുനട്ടു കിടക്കും നിന്നെ-
യെൻ , പ്രാണനിൽ കിടത്തിയുറക്കാം
ചിറകു കുടഞ്ഞുയർന്നല്ലോ മോഹഭംഗം
സ്വപ്നപേടകമോ വീണു താഴെ,താഴെ
ഒരു നെടുവീർപ്പിട്ടു പോയ് മറഞ്ഞുടൻ
ഒരു ജീവിത സ്വപ്നത്തിൻ മിന്നലൊളി .
Thursday, July 26, 2018
സുന്ദരി
അലസഗമനം വിലോലം
അർദ്ധനിമീലമാം നേത്രങ്ങൾ
സംപുഷ്ടം,ആസക്തികളാൽ
ചിന്താ ധാരയോയുഷ്ണ സമേതം
രതികാമനകൾ സമ്മേളിതം
കുടമണി പോൽ കിലുങ്ങും
കങ്കണങ്ങളുമായരികിലേക്കു
കപോലത്തിനു മുറിവേകാൻ
കല്ലു പതിച്ച മൂക്കുത്തിയുമായി
ഉതിരും നിശ്വാസധാരയിൽ
എന്തോ പറഞ്ഞു ചായും
നിശാ വസ്ത്രത്തിലുണ്ടെൻ
അതിസുന്ദരി , പൂനിലാവേ .
Monday, January 15, 2018
ഒരു നുണക്കഥയിലെ തിമിംഗലം
ഞാൻ തിമിംഗലം,
വഴിതെറ്റി വന്നതാണു്
അറ്റ് ലാന്റിലേക്കു ചെല്ലാൻ
കടലലകൾ താണ്ടിയും
പിശറുകളെ ചെറുത്തും
ദിവസങ്ങൾ നീന്തുകയായി
അറബിക്കടലിലെത്തിയതു്
ദിശ തെറ്റി മാത്രമായിരുന്നു
ഒരു തുണിക്കടയുടെ
പച്ചയും , വെള്ളയും നിറമുള്ള
പ്ലാസ്റ്റിക് സഞ്ചികൾ
എനിക്കു വഴിമുടക്കികളായി
ടൈറ്റാനിയത്തിന്റെ വിഴുപ്പ്
തുറന്ന വായിലേക്ക്
അതിക്രമിച്ചു കയറി വന്നു
കരയിൽ അങ്ങു ദൂരെയായി
ദൈവത്തിന്റെ സ്വന്തം നാടിന്റെ
പച്ചപ്പ് കാണാമായിരുന്നു
എന്നിട്ടും ഒരു കൂട്ടം പത്രക്കാർ
പതിവു തെറ്റിക്കാതെ
നുണകളനവധി നിർമ്മിച്ചു
ചാളയും , കൊഞ്ചും കൊതിച്ചു
വന്ന തീറ്റക്കൊതിച്ചിയെന്നു്
ഒരു കൂട്ടരെഴുതിച്ചേർത്തു
കാമുകനെ തേടിത്തേടി
ഇണദ്ദാഹം തീർക്കനായി
മദിച്ചു വന്നതാണെന്നു്
മറ്റൊരു കൂട്ടരുമെഴുതി
കില്ലർ സ്രാവുകളെത്ര ഭേദം
വഴിയറിയാതെയുഴലുമ്പോൾ
കില്ലർസ്രാവുകളാണെനിക്കു
വഴി പറഞ്ഞു തന്നതു് .
പച്ചയും , വെള്ളയും നിറമുള്ള
പ്ലാസ്റ്റിക് സഞ്ചികൾ
എനിക്കു വഴിമുടക്കികളായി
ടൈറ്റാനിയത്തിന്റെ വിഴുപ്പ്
തുറന്ന വായിലേക്ക്
അതിക്രമിച്ചു കയറി വന്നു
കരയിൽ അങ്ങു ദൂരെയായി
ദൈവത്തിന്റെ സ്വന്തം നാടിന്റെ
പച്ചപ്പ് കാണാമായിരുന്നു
എന്നിട്ടും ഒരു കൂട്ടം പത്രക്കാർ
പതിവു തെറ്റിക്കാതെ
നുണകളനവധി നിർമ്മിച്ചു
ചാളയും , കൊഞ്ചും കൊതിച്ചു
വന്ന തീറ്റക്കൊതിച്ചിയെന്നു്
ഒരു കൂട്ടരെഴുതിച്ചേർത്തു
കാമുകനെ തേടിത്തേടി
ഇണദ്ദാഹം തീർക്കനായി
മദിച്ചു വന്നതാണെന്നു്
മറ്റൊരു കൂട്ടരുമെഴുതി
കില്ലർ സ്രാവുകളെത്ര ഭേദം
വഴിയറിയാതെയുഴലുമ്പോൾ
കില്ലർസ്രാവുകളാണെനിക്കു
വഴി പറഞ്ഞു തന്നതു് .
Friday, January 12, 2018
ആദരാജ്ഞലി
ചരമപ്പിറ്റേന്നു് , മിക്കവാറും
ചതുര വലിപ്പത്തിലൊരു ഫോട്ടോ
പത്രത്താളിൽ കണ്ടേയ്ക്കാം
ഒരു കൂട്ടരതു കണ്ടു സഹതപിക്കും
മറ്റൊരു കൂട്ടർ സമാശ്വസിക്കും
ഒരു മാരണമൊഴിഞ്ഞല്ലോ.
നീ , മാത്രം കണ്ണീരൊഴുക്കും
എന്നുമെന്നും നിനക്കായി
ഞാൻ തന്നതും അതുമാത്രം .
Thursday, December 21, 2017
പേടിച്ചുത്തൂറി
തൂറാൻ കുത്തിയിരിക്കുന്നതു്
ആരേയും പേടിച്ചിട്ടല്ല
ജീവശാസ്ത്രപരമായൊരു
ശരീരധർമ്മാനുഷ്ഠാനമതു്
എന്നാലെഴുതി തീർന്ന
കവിതയുമായിയൊരു
കവി കുത്തിയിരിക്കുന്നതു്
നല്ലതു പോലെ പേടിച്ചു്
പവിത്രാ ! നീ പേടിച്ചുത്തൂറി
നിന്റെ പേരിന്നൊപ്പമുള്ള
തീയിന്നു , വെറും മഞ്ഞുക്കട്ട
അണഞ്ഞു പോയ നിന്റെ
കനലുകളിൽ ചവിട്ടി നിന്നു്
മതങ്ങൾ തന്തൂരി ചുട്ടെടുക്കുന്നു.
നിന്റെ പേരിന്നൊപ്പമുള്ള
തീയിന്നു , വെറും മഞ്ഞുക്കട്ട
അണഞ്ഞു പോയ നിന്റെ
കനലുകളിൽ ചവിട്ടി നിന്നു്
മതങ്ങൾ തന്തൂരി ചുട്ടെടുക്കുന്നു.
Wednesday, May 3, 2017
പിണക്കം
അരിയമലർകണ്ണുകളിൽ
പരിഭവത്തെളിനീരുതിർന്നു
വിറയാർന്നിടുന്നു നാസിക
അധരങ്ങൾ കോണുകൾ തേടി
മുഖം വെട്ടിത്തിരിച്ചു കമ്പിത
ഗാത്ര, പിണക്കത്തിൻ വീഥിയിലൂടെ
പോകുന്നു, വേനൽക്കാറ്റു പോലെ.
ഹാ! ഇഷ്ടമെത്ര ഗിരി നിരകളേറി
പിണങ്ങിപ്പിരിഞ്ഞു പോകും
അവാച്യ സുന്ദരമായ നിന്നുടെ
ജാലവിദ്യയൊരു സർഗ്ഗ ദൃശ്യം
വിശ്വ ചിത്രകാര നീ, വരയ്ക്കുക
എൻ ജീവിത ക്യാൻവാസിതിൽ
അപൂർവ്വമനവദ്യ ചിത്രമായിത്.
പകലിന്റെ സൗഹൃദമെന്നുടെ
കാതുകളിൽ കുസൃതിയോടെ
വന്നു പറഞ്ഞു പോയ് ക്ഷണം
പതിരാവാകട്ടെ കാത്തിരിക്കൂ
സഖേ! പൂനിലാവും, തെന്നലും
കൂടെ വന്നെത്തിടുമപ്പോൾ .
Saturday, March 11, 2017
സ്ത്രീ
പേമാരി നനഞ്ഞു ,ഇടിമിന്നലുകളിൽ പേടിച്ചെത്തുന്ന ചെറുക്കനെ അമ്മ
ചേർത്തു പിടിച്ചു ,ടൗവ്വൽ കൊണ്ടു തല തുവർത്തി , കുരുമുളകു കാപ്പി ഇട്ടു
കൊടുത്തു. പിന്നെ ഒന്നു കൂടെ ചേർത്തു പിടിച്ചു അമ്മ ചോദിച്ചു പേടിച്ചു
പോയാ മോൻ . മകൻ അതെയെന്നു തലയാട്ടി ആ സർവ്വ സുരക്ഷിതത്വ
ത്തിന്റെവാത്സല്യത്തിൽ മഴയെ, ഇടിമിന്നലിനെ, പേടിയെ അവൻ മറന്നു .
പ്രാരാബ്ധങ്ങളുടെ നെരിപ്പോടു കെടുത്താൻ വലുതായി ആഗ്രഹിച്ചാണു്
ആ, ഇൻറർവ്യൂവിനു് അവൻ പോയതു്. ഇതിനു മുമ്പു് വളരെയധികം ഇന്റർ
വ്യൂ അഭിമുഖികരിച്ചു കഴിഞ്ഞിരുന്നു. ഇപ്രാവശ്യവും നിരാശയായിരുന്നു ഫലം
പുഞ്ചിരിയിലും ,കളി തമാശയിലും ആ , നൊമ്പരത്തെ മാച്ചു കളയാൻ
അവൻ ശ്രമിച്ചതു് നടന്നില്ല . കൂട്ടുകാരി അതു കണ്ടു പിടിച്ചു . സാന്ത്വന
ത്തിന്റെ തീവ്ര സ്പർശനത്തിൽ നൊമ്പരങ്ങൾ കെട്ടു പോകുന്നതു് അവൻ
അറിഞ്ഞു.
ഔദ്യോഗിക പ്രശ്നങ്ങളുടെ അസ്വസ്ഥതയിൽ അയാൾ ഉറങ്ങാതെ കിടന്നു
ന്താ ഉറങ്ങാത്തെ. ഭാര്യയുടെ ഉത്ക്കണ്ഠ നിറഞ്ഞ ചോദ്യം. ഒന്നുമില്ലെന്നു്
അയാൾ മറുപടി പറഞ്ഞു. ഇല്ലാ എന്തോ പ്രശ്നം ഉണ്ടു്. ആ നിർബ്ബന്ധത്തിനു
മുന്നിൽ അയാൾ തന്നെ അലട്ടുന്ന പ്രശ്നങ്ങൾ ഭാര്യയോടു് അവതരിപ്പിച്ചു .
അതെല്ലാം മാറും വിഷമിക്കാതെ ചേർത്തു പിടിച്ചു കൊണ്ടുള്ള സമാശ്വത്തിൽ
അയാൾ അസ്വസ്ഥതകളിൽ നിന്നും മോചിക്കപ്പെടുകയായി.
അതെ ഒരു സ്ത്രീക്കു മാത്രമേ ഇത്തരം സമാശ്വസങ്ങൾ നല്കാനാകൂ.
Wednesday, March 1, 2017
വാഴപ്പിണ്ടി നട്ടെല്ലുകൾ
കേരളത്തിലെ പത്രദൃശ്യ മാധ്യമങ്ങളുടെയും നേതാക്കളുടെയും
നട്ടെല്ലു് വാഴപ്പിണ്ടിയാകുന്ന അവസ്ഥയാണു് ഒരു പാതിരി
ഒരു പാവം ബാലികയെ പീഢിപ്പിച്ചു ഗർഭിണിയാക്കി പ്രസ
വിപ്പിച്ച ദുരന്ത സംഭവം വ്യക്തമാക്കുന്നതു്. ഒരു സിനിമാ
സെലിബ്രിറ്റി ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ധാർമ്മിക രോഷ
പ്രകടനം കേരളം കണ്ടതാണു്. ഭാഗ്യലക്ഷ്മിിയും പാർവ്വതിയും
മുതൽ എല്ലാ പാർട്ടി നേതാക്കളും സട കുടഞ്ഞെഴുത്തേറ്റ്
ഗർജ്ജിച്ചതിന്റെ പ്രതിദ്ധ്വനി മലയാളിയുടെ കാതിൽ ഇനിയും
കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും ആക്രമണോത്സുകരായി പൾ
സർ സുനിയുടെ പരിപ്പെടുക്കുവാൻ ഒരുമ്പെട്ട് നില്ക്കുകയാണു്
നമ്മുടെ നേതാക്കന്മാരും വനിതാ സാമൂഹ്യ പ്രവർത്തകരും.
നേരിട്ടും ഫോണിൽ കൂടിയും ആശ്വാസ വചസ്സുകൾ ചൊരിയു
കയും താനാണു് വിധി കർത്താവെങ്കിൽ അവന്റെ വെട്ടി തുണ്ടം
തുണ്ടമാക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു ഇവർ . എന്നാൽ
വയനാട്ടിലെ പാവം ബാലികയുടെ സ്ഥിതി പരമ ദയനീയം
അവൾ പാവപ്പെട്ട കുടുംബത്തിലെ അംഗമാണു് . പാവപ്പെട്ട
വീട്ടിലെ കുടുംബത്തിലെ പെൺ കുട്ടി കാമ ഭ്രാന്തിനിരയായി
പിച്ചിചീന്തപ്പെട്ടാൽ തങ്ങൾക്ക് ഒരു ചുക്കുമില്ലെന്നു് കേരള
സമൂഹത്തിലെ രാഷട്രിയ സാമൂഹിക സാംസ്കാരിക നായ
കന്മാർ , മഹിള നേതൃ സുന്ദരികൾ ഒരിക്കൽ കൂടി തെളിയി
ച്ചിരിക്കുന്നു . പത്രക്കാരുടെ കാര്യമാണു് മഹാ കഷ്ടം.
അവരുടെ ചാനലുകാരുടെയും . മാസങ്ങൾക്കു മുമ്പ് നടന്ന
സംഭവം ഏവിടെയും തുരന്നു കയറുന്ന ഈ തുരപ്പന്മാർ
അറിഞ്ഞില്ല പോലും . പൾസർ സുനി ചെയ്തതിനെക്കാൾ
വലിയ കുറ്റമാണു് പാതിരിയുടേതും അതു മറച്ചു വെച്ച
പൗരോഹിത്യ പ്രമാണിമാരുടേയും . ആർക്കും പരാതിയില്ല
പരിഭവമില്ല. നിയമസഭയിൽ ചർച്ചയുമില്ല . പത്രങ്ങൾ
ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ വാർത്ത
അകം പേജിൽ ഒളിപ്പിക്കാൻ നോക്കി . ഇതു ചെകുത്താന്റെ
സ്വന്തം നാടാണു് എന്നു് തോന്നിപ്പോകുന്നു . കള്ളു ഷാപ്പിനെ
തിരെ കുത്തിയിരിക്കുന്ന ആത്മാർത്ഥതയുടെ ഒരല്പം മാത്രം
ഈ പാവപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ സഭാപിതാ
ക്കന്മാർ കാണിക്കാതെ പോയി . ഭാവനയുടെ കേസിനു
വേണ്ടി ഇപ്പോഴും വായ പൂട്ടി വെയ്ക്കാത്ത നേതാക്കന്മാരെ
ഒരു നിമിഷം, ഒരു നിമിഷം മാത്രം ഈ പെൺകുട്ടിക്കു വേണ്ടി
ആ തിരുവായ തുറക്കൂ.
Subscribe to:
Posts (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില് പണ്ടു ചരിത്ര മണ്ഡപത്തില് ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
ഇ രയായി ഭയന്നു വിറ പൂണ്ടവള് മാന്പേട പോലോടിത്തളര്ന്നൊരു മുറിക്കുള്ളില് നിരാലംബ...
