Monday, March 11, 2013

രണ്ടു വീടുകളുടെ അയൽവാസി





ഞാൻ താമസിക്കുന്ന കെട്ടിടത്തിനു
സമീപം രണ്ടു വീടുകൾ
ഒന്നൊരു ചെറു വീടു് , മറ്റേതു
വലിയ വീടാണു് , ശരിക്കും മാളിക
ഞാനാണവരുടെയയൽവാസി

പുതുതായിയെത്തിയ ഞാൻ
അയൽ വീടുകൾ കാണാനിറങ്ങി
പഴയ ചെരുപ്പാണെന്റേതു്
അതിനാൽ എപ്പോഴും പുറത്തു
പോകുമ്പോൾ , കാലിൽ നല്ല
പോലെയഴുക്കു പറ്റുന്നതു പതിവു്
കാലുകളിലെയഴുക്കും പേറി
ഞാൻ ചെറിയ വീട്ടിലേക്കു
പരിചയപ്പെടാൻ കേറിച്ചെന്നു
അവരുപചാരപൂർവ്വം എന്നെ
സ്വീകരിച്ചിരുത്തി , കാപ്പി തന്നു
ഞാൻ യാത്ര പറഞ്ഞിറങ്ങി
അവർ , എന്റെ കാലുകൾ
തറയിൽ പതിപ്പിച്ച അഴുക്ക്
അലോസരമില്ലാതെ തുടച്ചു

വലിയ വീടിന്റെ മിനുസമാർന്ന
പടികളിൽ എന്റെ ചെഴുപ്പഴിച്ചു
വെച്ചു , ഞാൻ ബല്ലമർത്തി
ഗൃഹനാഥന്റെ കൂർത്ത കണ്ണുകൾ
ജാലകച്ചില്ലിലൂടെയെന്റെ കാലുകളെ
ശ്രദ്ധാപൂർച്ചം ഉഴിയുകയാണു്
വാതിൽ തുറന്നാൽ  ഞാൻ
കയറുമെന്നു കരുതി , വീട്ടുകാർ
വളരെ പണിപ്പെട്ടു് വിലപിടിപ്പുള്ള
പരവതാനി ചുരുട്ടി മടക്കുന്ന
കോലാഹലം എനിക്കു കേൾക്കാം .

7 comments:

  1. പരസ്പ്പരം തിരിച്ചറിയുന്ന മനുഷ്യർ...!

    ReplyDelete
  2. ചെറിയ 'വലിയ' വീടുകളും,
    വലിയ 'ചെറിയ' വീടുകളും...

    ശുഭാശംസകൾ....

    ReplyDelete
  3. ചെറുതും വലുതുമായ മനസ്സുകള്‍

    ReplyDelete
  4. സത്യം തന്നെ മൊതലാളീ

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...