മുത്തശ്ശി പറഞ്ഞു തന്നതു്
ഈശ്വരന്റെ വരദാനമെന്നു്
അതെ , ഈശ്വരൻ നമുക്കു
തന്ന വരദാനമാണു് ജന്മം
അടയ്ക്കായും വെറ്റിലയും മറ്റും
ഇടിച്ചിടിച്ചു പതം വരുത്തി
പല്ലുകളെന്നേ കാശിക്കു പോയ
മുത്തശ്ശിയുടെ , മുറുക്കാൻ കറ
പടർന്നു കേറിയ പരുപരുത്ത
മോണക്കുള്ളിലേക്കു തിരുകി
കയറ്റുന്നതിനുള്ള പ്രതിഫലം
കുട്ടിച്ചാത്തന്മാരും , യക്ഷികളും
നിറഞ്ഞു നില്ക്കും വളരെ
രസമുള്ള കഥകളായിരുന്നല്ലേ .
ചുണ്ടുകൾ മുറുക്കി ചുവപ്പിച്ചു ,
വിരലുകൾ ചുണ്ടേടു ചേർത്തു
നീട്ടിത്തുപ്പി കഴിഞ്ഞാലാണു
മുത്തശ്ശിയെന്നും കഥകളുടെ
മടിശ്ശീലയഴിച്ചു നിവർക്കുന്നതു്
ആ , ശീലങ്ങൾക്കിടയിലാണു്
ജന്മത്തെക്കുറിച്ചുള്ളിലെന്നേ
പുകഞ്ഞു കൊണ്ടിരുന്ന സംശയം
മുത്തശ്ശിയോടു ചോദിച്ചു പോയതു്
വാത്സല്യത്തോടെ വാരിയെടുത്തു
മുത്തശ്ശി പറഞ്ഞു തന്നതിങ്ങനെ
അതു ഈശ്വരന്റെ വരദാനമെന്നു്
എന്നാൽ , ഇന്നു വ്യക്തമാണതു്
എല്ലാ മുത്തശ്ശിമാരെപോലെയും
ജന്മം ഈശ്വരന്റെ വരദാനമെന്നു്
വെറുതെ, മുത്തശ്ശിയൊരു യക്ഷി
കഥ പറഞ്ഞു രസിപ്പിച്ചതാണെന്നു്
സ്ത്രീയുടെയും പുരുഷന്റെയും
ഒടുങ്ങാത്ത സുഖാന്വേഷണത്തിന്റെ
പാരമ്യത്തിലെയൊരു , ആകസ്മികത
അതാണു ജന്മം , പാവം ഈശ്വരൻ .
സ്ത്രീയുടെയും പുരുഷന്റെയും
ReplyDeleteഒടുങ്ങാത്ത സുഖാന്വേഷണത്തിന്റെ
പാരമ്യത്തിലെയൊരു , ആകസ്മികത
അതാണു ജന്മം
ആയിരിക്കാം. എന്നാലും ജീവിതം ഈശ്വരന്റെ വരദാനമെന്ന്
വിശ്വസിക്കാനെനിക്കിഷ്ടം.
ഈ അഭിപ്രായം വ്യക്തിപരം മാത്രമാണേ.. തർക്കത്തിനും,
വാദത്തിനും ഈയുള്ളവൻ വളർന്നിട്ടില്ല.
നല്ല കവിത.
ശുഭാശംസകൾ...
വരദാനം ജന്മം ചിലര്‍ക്ക്
ReplyDeleteശാപം ചിലര്‍ക്ക്
ആര്‍ക്കറിയാം
ഇന്ന് തോന്നിയതും ചിലപ്പോള്‍ നാളെ തിരുത്തേണ്ടിവന്നേക്കാം
ReplyDelete