Wednesday, March 20, 2013

മഴയത്തു്




മഴ പെയ്യുകയാണു് ,
തണുപ്പു പൊതിയുകയാണു്
മഴ നനഞ്ഞു , നനഞ്ഞു
ഞാൻ നടക്കുകയാണു്
എന്തിഷ്ടമാണെന്നും മഴയെനിക്കു
അതിലേറെയിഷ്ടമീ നനയലും
കണ്ണാടി പോലെ മാറുകയാണു്
എന്റെ തൂവെള്ള വസ്ത്രം
എന്നാലും മഴയെയത്രയ്ക്കിഷ്ടം

ഇന്നു മുന്നിലായിയവളും
മഴയത്തു നടന്നു പോകുന്നു
ഒരുമിച്ചു നടന്ന വസന്തർത്തു -
ക്കളിലുമവളെന്നും മുന്നിലെത്തും
മഴയത്തു നടക്കുന്നയവളെ
മഴയത്തു നടന്നപ്പോൾ കണ്ടു
അതു , വർഷങ്ങളെത്ര പിന്നിട്ടു

മഴ വെള്ളമൊഴുകുന്ന പാതയിൽ
അവളുടെ കാല്പാദം മാത്രം നനഞ്ഞു
അവൾ മഴ നനായാതെ നടക്കുന്നു
കോരിച്ചൊരിയും മഴയത്തു്
അവളോടു ചേർന്നു കുടയും ചൂടി
ജീവിതസഖാവും കൂടെയുണ്ടു്
മഴ നനഞ്ഞു നടക്കുന്ന ഞാൻ
മഴയെ പ്രണയിക്കാൻ തുടങ്ങി

3 comments:

  1. sankalppanal nammale nayikkunnu allee....

    ReplyDelete
  2. മഴ പെയ്യുകയാണു്

    ശുഭാശംസകൾ...

    ReplyDelete
  3. നടക്കട്ടെ.....
    കവിത സുന്ദരം

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...