തടാകം ശാന്താമാണു്
ആളൊഴിഞ്ഞ തടാക കരയും
പ്രശാന്തമായിരുന്നു
ഏകാന്തതയെ പ്രാപിക്കാനുള്ള
അഭിവാജ്ഞയോടെ
ആ , താടിക്കാരൻ ചെറുപ്പക്കാരൻ
തടകക്കരയുടെ വിദൂരത
കണ്ടെത്തി ഇരിപ്പു പിടിച്ചതാണു്
മാറിൽ തറച്ച കൂരമ്പുകൾ
പോലെ തടാകത്തിന്റെ തെളി
നീരിലുയർന്നു നില്ക്കുന്ന
വൃക്ഷാവശിഷ്ടത്തിലൊന്നിൽ
ഇരിക്കുന്നുയൊരു കൊറ്റി
വീട്ടിലെ വിഷമങ്ങളുടെ
ഭാണ്ഡകെട്ടുകൾ മുറുക്കി കെട്ടി
മനസ്സിന്റെയൊരു കോണി
ലേക്കു തള്ളി മാറ്റി വെച്ചു
സൂക്ഷ്മമായിയലകളിളകും
തടാകത്തിന്റെ വിശാലതയെ
അവന്റെ കണ്ണുകൾ തേടി
വേണമല്പം ഏകാന്തത
കഴുത്തു ചെരിച്ചു കൊറ്റിയും
തടകത്തിലേക്കു നോക്കുന്നു
നീയുമൊറ്റയ്ക്കായോ ?
കതിർ മണ്ഡപത്തിലുയർന്ന
നാദസ്വരവും , കുരവ ശബ്ദവും
താടക കരയിലും,വീണ്ടും, വീണ്ടും
നിന്നെയും തേടുന്നുവോ ?
അവൻ കൊറ്റിയെ നോക്കി
കനത്ത ബൂട്ടുകളുനവധി
പച്ചമണ്ണിനെയമർത്തുന്ന
അസ്വസ്ഥജനകമായ
ശബ്ദത്തിനു പിന്നാലെ
കോളറിൽ മുറുക്കെ പിടിത്തമിട്ട
ബലിഷ്ടങ്ങളായ മുഷ്ടിയുടെ
അരോചകമായ സാമിപ്യം
"എഴുന്നേല്ക്കൂ വാ കൂടെ"
അതു കല്പിച്ച പോലിസുകാരനു
പിന്നാലെ കൊറ്റിയെ
ഒറ്റയ്ക്കാക്കി അവൻ നടന്നു
ആരാണു നീ പറയൂ ?
ഞാൻ നടരാജന്റെ മകൻ
സുദേവനാണു്
ചോദ്യം ചെയ്യലിന്റെ ക്രൂരമായ
ആവർത്തനങ്ങളെ
കാത്തു നില്ക്കാൻ
സമയത്തിനു സമയമില്ല
നുണകളെ ഉണ്ടാക്കിയും
നുണകളെ പെരുപ്പിച്ചു കാട്ടിയും
അവർ ചോദ്യങ്ങൾ നിർമ്മിച്ചു
എന്നാൽ ഉത്തരങ്ങൾ
നിർമ്മിക്കപ്പെടുന്നവയല്ലല്ലോ
പാതിരാത്രി പിന്നിട്ടു
ആരാണു നീയെന്ന ചോദ്യം
നൂറാമത്തെയവർത്തിയുയർന്നു
ദുർബ്ബലമായ ശബ്ദത്തിൽ
അവൻ പറഞ്ഞു
ഞാൻ നടരാജന്റെ മകൻ
സുദേവനാണെന്നു്
പിന്നെ അവൻ ഒരു ചോദ്യവും
കേട്ടില്ല , ചോദ്യത്തിനു
മറുപടിയായി അവൻ
ഉത്തരമൊന്നും പറഞ്ഞില്ല
തടാകം ശാന്തമാണപ്പോഴും
നാളെ രാവിലെ
ഒരു ഉത്തരം അവർ നിർമ്മിക്കും .
ഒരു കഥ തന്നെയായി കവിത.ആശംസകള്‍
ReplyDeleteഞാന് ബിട്ടിയല്ല...രാഘവ് രാജന് തന്നെയാണ്
ReplyDeleteനൊമ്പരമായി സുദേവന്‍....നടരാജന്‍റെ മകന്‍ സുദേവന്‍
ReplyDeleteറെഡി മെയ്ഡ് ഉത്തരങ്ങൾ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
സുദേവന്റെ മകന്‍ നടരാജനെന്നാക്കാനും കഴിവുള്ളവര്‍
ReplyDelete(കണ്ണാടി പ്രതിഫലിപ്പിക്കുന്നതുപോലെ സത്യങ്ങള്‍ പറയുന്ന കവിത)