Monday, March 4, 2013

ദേശാടനപക്ഷികൾ



     അയാളെന്നും കുന്നിന്റെ മുകളിൽ വന്നിരിക്കുന്നതു്
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടു് അധിക നാളായില്ല. ഇട
യ്ക്കൊക്കെ കാറ്റു കൊള്ളാൻ ഞാനാ കുന്നിൻ മുക
ളിൽ പോകാറുള്ളതാണു് . കുന്നിന്റെ കിഴക്കു ഭാഗത്തെ
താഴ്വാരത്തു ഇടതൂർന്നു മരങ്ങൾ വളർന്നു നില്പുണ്ടു്
ചില കാലങ്ങളിൽ ആ മരച്ചില്ലകളിൽ ദേശാടന
പക്ഷികൾ ചേക്കേറാറുണ്ടത്രെ . എന്നാൽ ഇതു വരെ
ഞാനവയെ കണ്ടിട്ടില്ല.

         പതിവു പോലെ ഇന്നും അയാൾ കുന്നിൻപുറത്തു
വന്നിരിപ്പുണ്ടു്. ഒരു സവിശേഷ രീതിയിലാണു് അയാൾ
കുന്നിൻ പുറത്തു് ഇരിക്കുന്നതു് . ഇടതു കൈ പിറകിലേക്കു
ഊന്നി വലതു കൈ , ഉയർത്തി വെച്ച വലതു കാൽമുട്ടിനു
മുകളിലേക്കു പതിപ്പിച്ചു് ആരെയോ പ്രതീക്ഷിച്ചതു പോലെ
അയാൾ ഇരിക്കുന്നു . ശരിക്കും കണ്ടാൽ ഒരു നിരാശ കമു
കന്റെ പരിവേഷമുണ്ടു് . ഞാൻ കുന്നു കയറി അയാളുടെ
അടുക്കൽ ചെന്നു . അപ്പോഴും അയാൾ ചക്രവാളത്തിലേക്കു
മിഴി നട്ടിരിക്കുകയാണു്. ഞാൻ ഹലോ എന്നു പറഞ്ഞു.
അയാൾ ചോദ്യഭാവത്തിലെന്നെ നോക്കി . "ആരെയാണു
കാത്തിരിക്കുന്നതു്" . ഞാൻ തിരക്കി . അയാൾ ഒന്നും മിണ്ടാതെ
മുഖം തിരിച്ചു . പിന്നൊന്നും ചോദിക്കാതെ ഞാൻ കുന്നിറങ്ങി.
നിശ്ചയമായും അയാൾ കാമുകിയെ കാത്തിരിക്കുയാണു് . 

നിരാശ പടർന്ന മുഖഭാവം അതാണു് സൂചിപ്പിക്കുന്നതു്.

        കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടു ഞാൻ ആ കുന്നിൻ
ചോട്ടിലേക്കു പോയി . ലക്ഷ്യം ആ നിരാശ കമുകനെ കാണാൻ
തന്നെയായിരുന്നു. അയാളപ്പോൾ കുന്നിന്റെ നെറുകയിൽ എഴു
ന്നേറ്റു നില്ക്കയാണു്. അതേ വേഷം . ഇളം നീല ഷർട്ടും കടും
നീല പാന്റു്സും . അയാൾ കുന്നിൻ മുകളിൽ ഉത്സാഹത്തോടെ
താഴ്വാരത്തിലേക്കു കൈ വീശുന്നു . ദേശാടന പക്ഷികൾ
കൂട്ടത്തോടെ അവിടെ പറന്നെത്തുന്നതു ഞാൻ കണ്ടു .

3 comments:

  1. പ്രകൃതി സ്നേഹം നിറഞ്ഞ ഒരു കുഞ്ഞു പ്രണയകഥ

    ReplyDelete
  2. പൊടി ..... ഇമ്മിണി ..... കുഞ്ഞ് പ്രണയകഥ
    നന്നായി :)

    ReplyDelete
  3. എന്തിനാണ് പക്ഷികളെല്ലാം കൂടെ അവിടേയ്ക്ക് പറന്നെത്തുന്നത്?

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...