Wednesday, March 6, 2013

മരുഭൂമിയുടെ മുകളിലൂടെ ഒരു ട്രെയിൻ യാത്ര



      മരുഭൂമിയുടെ മുകളിലൂടെ ട്രെയിനിൽ യാത്ര
ചെയ്യുകയോ ? അതും തിരുവനന്തപുരത്തു നിന്നും
കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ .
ഇയാൾക്കു ഒന്നാന്തരം നൊസ്സാണെന്നു കരുതി
പോകും . എന്നാൽ ഇവിടെ ആർക്കെക്കെയോ
നൊസ്സുണ്ടു് . ദർശനാ ടിവിയുടെ ബ്ലോഗർ ഓഫ്
വീക്ക് എന്ന സമാന്യം ഭേദപ്പെട്ട അംഗീകാരത്തി
ന്റെ ഭാഗമായുള്ള ( ഇന്ദു മേനോനെ പോലെയു
ള്ള വൻകിട എഴുത്തുകാർ ടോയ്ലെറ്റു സാഹിത്യം
എന്നു സൈബർ സാഹിത്യത്തെ വിശേഷിപ്പിക്കു
മ്പോൾ പ്രത്യേകിച്ചും ) അഭിമുഖത്തിനായി സാഭി
മാനം ഞാൻ കോഴിക്കോട്ടേക്കു രാവിലെയുള്ള
ജനശതാബ്ധിയിൽ യാത്ര തിരിച്ചു . പകലു നല്ലതു
പോലെ തെളിഞ്ഞു വന്നപ്പോൾ പണ്ടു് പണ്ടു് പച്ച
പരവാതാനി പോലെ കണ്ണെത്താ ദൂരത്തായി
പരന്നു കിടന്ന ഓണാട്ടുകരയിലെ നെല്പാടങ്ങളുടെ
തിരുശേഷിപ്പുകൾ കണ്ടു. അപ്പോൾ സമീപത്തെ
ട്രാക്കിൽ കൂടി പെരുമ്പാമ്പിഴഞ്ഞു നീങ്ങുന്നതു
പോലെ ഒരു ചരക്കു തീവണ്ടി കടന്നു പോയി .
ആന്ധ്രായിൽ നിന്നും കേരളത്തിലേക്കു അരി കൊ
ണ്ടു വരുന്ന വാഗണുകളായിരിക്കും അവയെന്നു
ഞാൻ ഊഹിച്ചു . കാരണം വാഗണുകളുടെ പൊടി
പിടിച്ച വാതിലിനു മുമ്പിൽ കതിർക്കുലയുടെ ചി
ത്രം ആലേഖനം ചെയ്തിരിക്കുന്നു . ഒരിക്കൽ
നമ്മുടെ നാടിനു സുഭിക്ഷമായി നെല്ലരി നല്കി
യിരുന്ന നാട്ടിലൂടെ പുറം നാട്ടിൽ നിന്നും അരിയു
മായി ട്രെയിൻ വരുന്നു . ഓർത്തപ്പോൾ വല്ലാത്ത
വിഷമം തോന്നി . അങ്ങിനെ വിഷമിച്ച് ഞാനുറങ്ങി.
കണ്ണു തുറന്നപ്പോൾ വണ്ടി തൃശ്ശൂർ കടന്നു കഴി
ഞ്ഞു .വടക്കഞ്ചേരി കഴിഞ്ഞു കുറെ സമയം പിന്നിട്ട

പ്പോൾ ട്രെയിൻ ഒരു പാലത്തിൽ കയറി. താഴെ നീണ്ടു
പരന്ന മണൽപ്പരപ്പ് . ഒരു മരുഭൂമിയുടെ മുകളി
ലുള്ള പാളത്തിലൂടെ തീവണ്ടി കടന്നു പോകുന്നു.
സാമന്യം നല്ല നീളമുണ്ടു് പാലത്തിനു് . ഞാനി
രിക്കുന്ന കംപാർട്ടുമെന്റ് പാലം പൂർണ്ണമായി പി
ന്നിടുന്നതിനിടയിൽ വശത്തു സ്ഥാപിച്ചിരിക്കുന്ന
ബോർഡിൽ ആ മരുപ്രദേശത്തിന്റെ പേര് ആകാം
ക്ഷയോടെ വായിക്കാൻ ഞാൻ തലതിരിച്ചു . എന്റെ
തല കറങ്ങി പോയി അതിലെഴുതിയിരിക്കുന്നു, വലിയ
അക്ഷരത്തിൽ തന്നെ ഭാരതപ്പുഴയെന്നു് .
             പിന്നെ, മണലാരണ്യങ്ങളാകാൻ സാദ്ധ്യത
തെളിഞ്ഞു വരുന്ന കടലുണ്ടിപ്പുഴയും , ഫറോക്കു
പുഴയും കടന്നു് ഞാൻ കോഴിക്കോടെത്തിയപ്പോഴേക്കും

ഇതെഴുതാനുള്ള , നിങ്ങൾ കരുതുന്ന നൊസ്സ് എന്നെ
പിടികൂടി കഴിഞ്ഞു

4 comments:

  1. അതേ..മരുഭൂമിയായിക്കൊണ്ടിരിക്കയാണ് കേരളം.
    എല്ലാ മരുഭൂമിയിലേയും പോലെ കിളികളുടെ (ബംഗാളികള്‍ ) കലപിലയും.

    ReplyDelete
  2. പേടിക്കേണ്ടാ... അടിയിൽ നല്ല വിലപിടിപ്പുള്ള സാധനം ഊറിക്കൂടുന്നുണ്ടാകും...! താമസിയാതെ തന്നെ ഓയിലും കണ്ടെത്തിത്തുടങ്ങുമായിരിക്കും..!!
    പിന്നെ നമ്മളാരാ...?!

    ReplyDelete
  3. വേദനകളാണ് ഇതെല്ലാം...വീ കെ പറഞ്ഞത് ഒരർത്ഥത്തിൽ ശെരിയാണ്. ഊറ്റിക്കുടിക്കാൻ പറ്റാത്ത വേദനയുടെ കയ്പ്പ് നിറഞ്ഞ എണ്ണയാണ് അടിയിൽ തെളിയാൻ പോകുന്നത്.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...