Friday, March 8, 2013

ചിമ്മിനി വിളക്ക്


            മിന്നാമിന്നി
 
ആ വൃദ്ധന്റെ ഓർമ്മകൾ


ചിമ്മിനി വെട്ടം പോലെ തെളിഞ്ഞു
മിന്നാമിന്നിയെ പോലെ
ചിമ്മിനി വിളക്കിലെയരണ്ട വെളിച്ചം
അവ്യക്തമായി കാഴ്ച നല്കി
 
നേർത്ത തരി വെട്ടത്തിന്റെ കനിവിൽ
സൂക്ഷ്മതയോടെ ആ,  കൊച്ചു കണ്ണുകൾ
വാരി,വാരിയന്നെടുത്തുയക്ഷരങ്ങളെ
താഴ്ന്നു താഴ്ന്നു പോകുന്ന
മണ്ണെണ്ണയുടെയളവു കാട്ടി
ചിമ്മിനിയുടെ കണ്ണാടി
പാത്രമെത്ര വട്ടം അന്നു പേടിപ്പിച്ചിരുന്നു .

പുസ്തകത്തിലേക്കു തലതാഴ്ത്തി
അക്ഷരങ്ങളെ കോരിയെടുത്തു
ജീവരക്തം അവസാന തുള്ളി  
നല്തി മണ്ണെണ്ണ തിരിനാളത്തെ
കാത്തു സൂക്ഷിക്കുമായിരുന്നു
കെട്ടു പോയ വിളക്കിന്റെയിരുട്ടിൽ
കണ്ണുകൾ നിറഞ്ഞൊഴുകി
വേദനിച്ചതു വൃദ്ധൻ ഓർത്തു
കടം വാങ്ങിയ പുസ്തകംപിറ്റേന്നു
നല്കണം , ഉടമസ്ഥനു തിരികെ .

ഇന്നു വൃദ്ധനതു ഓർത്തു പോകുന്നു
മക്കളും, പേരാക്കിടങ്ങളും 
വിദ്യുത് ദീപ്തിയിലാർമദിച്ചു രസിക്കവേ
ഒരു ചിമ്മിനി വിളക്കിനിത്തിരി വെട്ടം
കെട്ടു പോകവെ പണ്ടു  താൻ
പൊട്ടിക്കരഞ്ഞിരുന്നതു് .

വൃദ്ധന്റെ ആരോടും പങ്കു വെയ്ക്കാത്ത
ഓർമ്മകൾ , പിന്നെയതു വൃദ്ധന്റെ
ബോധത്തിലെ മിന്നാമിനുങ്ങുകളായി
ദീപപ്രഭാപൂരത്തിലാരും കാണില്ല
മിന്നാമിന്നിയെ ഒരിക്കലുമെന്നതു്
വൃദ്ധനു , തലമുറകൾ പഠിപ്പിച്ചു
കൊടുത്ത ചരിത്ര പാഠം .


2 comments:

  1. ഹാ...അതൊക്കെ ഒരു കാലം

    ReplyDelete
  2. അക്ഷര വെളിച്ചം..

    ശുഭാശംസകൾ....

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...