Saturday, March 23, 2013

ഫയലിലെ നാട



ഫയലിലെ നാട കാണുമ്പോൾ
പാവാടച്ചരടിനെയോർമ്മ വരും
കെട്ടഴിച്ചു വിവസ്ത്രയാക്കി
ഫയലിലെ ജീവിത പ്രശ്നങ്ങളെ
തന്നിഷ്ടത്തോടെ ഭോഗിച്ചു
തൃഷ്ണയടക്കി ചരടു മുറുക്കി
കെട്ടുമ്പോൾ മാസമാസത്തെ
പ്രതിഫലം പാകപ്പെടുന്നുണ്ടാകും

ഫയലിലെ ജീവിത പ്രശ്നങ്ങൾ
വേദനിച്ചും സഹിച്ചും തടവറ
യിലെന്നപോലെ വീണ്ടുംപതിവു
വിനോദങ്ങൾക്കു വിധേയമാകും
അങ്ങിനെ ഗർഭിണിയുടെ
ഉദരം പോലെ ഫയലിന്റെ വയറും
വീർത്തു വീർത്തു വരുന്നുണ്ടാകും
സുഖതൃഷ്ണ തേടുന്നവർക്കെന്തു
ജീവിത പ്രശ്നങ്ങളുടെ വേദനകൾ
അവർ ഫയലിലെ ചരടിനെ
എന്നും പാവാടച്ചരടായി കാണും
ഇഷ്ടമുള്ളപ്പോൾ ഭോഗിക്കാൻ
മാത്രം ഫയലിലെ നാടയഴിക്കും .

4 comments:

  1. സര്ക്കാര് ജീവനക്കാരെ മുഴുവന് പെണ്ണു പിടുത്തക്കാരാക്കിയോ.........

    ReplyDelete
  2. സർക്കാർ വക ഭോഗവും..!!

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. നല്ല കവിത ഭാവനയും ..നന്നായി ..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...