ഫയലിലെ നാട കാണുമ്പോൾ
പാവാടച്ചരടിനെയോർമ്മ വരും
കെട്ടഴിച്ചു വിവസ്ത്രയാക്കി
ഫയലിലെ ജീവിത പ്രശ്നങ്ങളെ
തന്നിഷ്ടത്തോടെ ഭോഗിച്ചു
തൃഷ്ണയടക്കി ചരടു മുറുക്കി
കെട്ടുമ്പോൾ മാസമാസത്തെ
പ്രതിഫലം പാകപ്പെടുന്നുണ്ടാകും
ഫയലിലെ ജീവിത പ്രശ്നങ്ങൾ
വേദനിച്ചും സഹിച്ചും തടവറ
യിലെന്നപോലെ വീണ്ടുംപതിവു
വിനോദങ്ങൾക്കു വിധേയമാകും
അങ്ങിനെ ഗർഭിണിയുടെ
ഉദരം പോലെ ഫയലിന്റെ വയറും
വീർത്തു വീർത്തു വരുന്നുണ്ടാകും
സുഖതൃഷ്ണ തേടുന്നവർക്കെന്തു
ജീവിത പ്രശ്നങ്ങളുടെ വേദനകൾ
അവർ ഫയലിലെ ചരടിനെ
എന്നും പാവാടച്ചരടായി കാണും
ഇഷ്ടമുള്ളപ്പോൾ ഭോഗിക്കാൻ
മാത്രം ഫയലിലെ നാടയഴിക്കും .
അപാരഭാവന!!!
ReplyDeleteസര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ പെണ്ണു പിടുത്തക്കാരാക്കിയോ.........
ReplyDeleteസർക്കാർ വക ഭോഗവും..!!
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
നല്ല കവിത ഭാവനയും ..നന്നായി ..
ReplyDelete